രവിമേലൂർ

ചാലക്കുടി മേലൂർ ലൈബ്രറി കൗൺസിൽ നേതൃസമിതിയുടെ നേതൃത്വത്തിൽ യു.പി, എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾക്ക് മേഖലാതല സർഗോത്സവം 2025 സംഘടിപ്പിച്ചു.

മേലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘാടക സമിതി വൈസ് ചെയർമാൻ പി എ ഷോജൻ്റെ അധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരൻ സുരേഷ് മുട്ടത്തി ഉദ്ഘാടനം ചെയ്തു.

നേതൃസമിതി കൺവീനർ പി വി രമേശൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ആശംസകൾ നേർന്ന് സിനിമ പ്രവർത്തകൻ സിജോ ജോസ് സംസ്കാരിക പ്രവർത്തകരായ കെ കെ ശശിധരൻ, ടി. എസ് മനോജ് ,പി സി അനൂപ്, ബേബി എം.എ ,ജോജി പി.ടി.തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പോളി പുളിക്കൻ ഉദ്ഘാടനം ചെയ്ത സമാപന യോഗത്തിൽ ഗായകൻ പി.എ ഉല്ലാസ് , കവി എം എസ് സുമേഷ് എന്നിവർ സംസാരിച്ചു. ‘

Leave a Reply

Your email address will not be published.