വി.സാമിയ,ഹിസ്സ ഹുസൈൻ,കെ അനുശ്രീ,പി ഫസ്ലിയ,കെ എം നുഹ

ആലത്തിയൂർ:കോട്ടയത്ത്‌ വെച്ച് നടന്ന ശാസ്ത്ര മാഗസിൻ നിർമ്മാണ മത്സരത്തിൽ ഹൈ സ്കൂൾ തലത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയത് ആലത്തിയൂർ കെ. എച്ച്. എം. എച്ച്. എസ്. എസ് ലെ അഞ്ച് മിടുക്കികളായ വി.സാമിയ,ഹിസ്സ ഹുസൈൻ,കെ അനുശ്രീ,പി ഫസ്ലിയ,കെ എം നുഹ എന്നിവരാണ്.

പാലക്കാട് വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്രമേളയിലും ഹയർ സെക്കന്ററി വിഭാഗം സിംഗിൾ പ്രൊജക്റ്റ്‌ അവതരണത്തിൽ ഇതേ സ്കൂളിലെ എം ആത്മജ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.28 ടീമുകൾ പങ്കെടുത്ത മത്സരത്തിലാണ് കുട്ടികൾ ഈ മിന്നും വിജയം സ്വന്തമാക്കിയത്.

എം ആത്മജ

Leave a Reply

Your email address will not be published.