അരീക്കോട് :മുക്കം സിടിവി യും കാട്ടുകുളങ്ങര ആയുർവേദ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും കാട്ടുകുളങ്ങര ആയുർവേദ ഹോസ്പിറ്റലിൽ വെച്ചു മുക്കം അഗ്നിരക്ഷാ നിലയത്തിലെ ഫയർ സ്റ്റേഷൻ ഓഫിസർ എം എ ഗഫൂർ ഉദ്ഘാടനം ചെയ്തു .

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കൗൺസിലർ റസാഖ് അല്മോയ അധ്യക്ഷൻ ആയ ചടങ്ങിൽ കൊടുമ്പുഴ സെക്ഷൻ ഫോറെസ്റ്റ് ഓഫിസർ ഷിജി എസ് മുഖ്യാതിഥിയായി . സിപിഎം അരീക്കോട് ഏരിയ സെക്രട്ടറി എൻ കെ ഷൗക്കത്തലി ,കാട്ടുകുളങ്ങര ആയുർവേദ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ജയേഷ് കാട്ടുകുളങ്ങര ,ഡോ :ബിൻഷാ യു വി ,ഡോ:രമ്യ പ്രിയേഷ് ,ഡോ :നഹ്‌മില ടി പി ,ഷംസു വാലില്ലപുഴ പങ്കെടുത്തു .
ഷംസു വാലില്ലപുഴ ചടങ്ങിൽ നന്ദി പറഞ്ഞു .

Leave a Reply

Your email address will not be published.