അരീക്കോട് : അറിവിന്റെയും കലയുടെയും ഉത്സവമായ അരീക്കോട് ഉപജില്ല സ്കൂൾ കലോത്സവം കലന്ദിക’ജി വി എച്ച് എച്ച് എസ് കീഴുപറമ്പിൽ ഭംഗിയായി സമാപിച്ചു.
നാല് ദിവസങ്ങളിലായി നടന്ന ഈ മഹോത്സവത്തിൽ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ആയിര കണക്കിന് വിദ്യാർത്ഥികൾ 350 ൽ പരം ഇനങ്ങളിൽ പങ്കെടുത്തു.
അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെ
യാണ് പരിപാടികൾ നടന്നത്. വേദികളിൽ സംഗീതം ,നൃത്തം , കഥ, കവിത, രചന മത്സരങ്ങൾ , നാടകം, ഒപ്പന കോൽകളി തുടങ്ങി നിരവധി ഇനങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറിയത്. നാല് ദിവസങ്ങളിലായി നടന്ന കലയും പ്രതിഭയും നിറഞ്ഞ ഈ ഉത്സവം ഉപജില്ലയിലെ വിദ്യാഭ്യാസ സാസ്കാരിക മേഖലക്ക് പുതു ജീവനായി.

LP ജനറൽ വിഭാഗത്തിൽ എ എം എൽ പി ഇരിവേറ്റി ജ്യോതി ധാര യു പി സ്കൂൾ വാലില്ലാപുഴ ഒന്നാം സ്ഥാനവും ജി എൽ പി സ്കൂൾ തെഞ്ചീരി എ എൽ പി സ്കൂൾ ഊർങ്ങാട്ടീരി ജി എൽ പി സ്കൂൾ കുനിയിൽ സൗത്ത് രണ്ടാം സ്ഥാനവും എ എം എൽ പി സ്കൂൾ കല്ലിങ്ങൽ .ജി എൽ പി സ്കൂൾ തച്ചണ്ണ , ജി എച്ച് എസ് പെരകമണ്ണ, സുല്ലമുസ്സലാം പബ്ലിക് സ്കൂൾ അരീക്കോട് ഓവറോൾ ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ പങ്കിട്ടെടുത്തു.
യു പി ജനറൽ വിഭാഗത്തിൽ ജി യു പി സ്കൂൾ അരീക്കോട്, ജി എച്ച് എസ് പന്നിപ്പാറ, എ എം യു പി എസ് തെരട്ടമ്മൽ , ഒന്നാം സ്ഥാനവും ജി യു പി സ്കൂൾ ചെങ്ങര എ യു പി സ്കൂൾ പത്തനാപുരം രണ്ടാം സ്ഥാനവും ജി യു പി സ്കൂൾ മൂർക്കനാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹൈ സ്കൂൾ വിഭാഗം ജനറൽ വിഭാഗത്തിൽ Ghss കാവന്നൂർ, sshss മൂർക്കനാട് എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനം നേടി, Ghs പന്നിപ്പാറ, ghss അരീക്കോട് സ്കൂൾ രണ്ടാം സ്ഥാനവും നേടി, Hss ജനറൽ വിഭാഗത്തിൽ sshss മൂർക്കനാട് ഒന്നാം സ്ഥാനവും gvhss കിഴുപറമ്പ രണ്ടാം സ്ഥാനവും, Sohs അരീക്കോട് മൂന്നാം സ്ഥാനവും നേടി
അറബിക് കലോത്സവം LP വിഭാഗത്തിൽ jmlps കിഴക്കേ ചാത്തല്ലൂർ, അൽ അൻവർ കുനിയിൽ, Amlps വാക്കാലൂർ,Glps തേഞ്ചേരി, gmups അരീക്കോട്, Glps വെസ്റ്റ് പത്തനാപുരം, Glps തവരാപറമ്പ്, Alps വടക്കുമ്മുറി, Gmups മൂർക്കനാട് സ്കൂളുകൾഒന്നാംസ്ഥാനംനേടി 8 സ്കൂളുകൾ രണ്ടാം സ്ഥാനവും നേടി ,Up വിഭാഗം അറബി കലോത്സവത്തിൽ SOHS അരീക്കോട് ഒന്നാം സ്ഥാനം നേടി, HS വിഭാഗം അറബി കലോത്സവത്തിൽ Ghs പന്നിപ്പാറ ഒന്നാം സ്ഥാനം നേടി
up സംസ്‌കൃതോൽസവത്തിൽ AUPS കോഴക്കോട്ടൂരും Aup സ്കൂൾ പത്തനാപുരം രണ്ടാം സ്ഥാനവും Gups മൂർക്കനാട് മൂന്നാം സ്ഥാനവും നേടി, ഹൈ സ്കൂൾ സംസ്‌കൃതോൽസവത്തിൽ CHMKMHS കാവന്നൂർ ഒന്നാം സ്ഥാനവും GHSS അരീക്കോട്, SSHSS മൂർക്കനാട് രണ്ടാം സ്ഥാനവും നേടി.

Leave a Reply

Your email address will not be published.