*എംഇഎസ് തിരൂർ യൂണിറ്റ് കുടുംബ സംഗമത്തിൻ്റെ ലോഗോ പ്രകാശനം സംസ്ഥാന ഉഭാദ്ധ്യക്ഷൻ കൈനിക്കര ഷാഫി ഹാജി നിർച്ചഹിക്കുന്നു*

തിരൂർ : എംഇഎസ് കേരളയുടെ ഭാഗമായ മലപ്പുറം ജില്ലയിലെ പ്രധാന യൂണിറ്റായ എംഇഎസ് തിരൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 28 ഞായറാഴ്ചയാണ് വൈകീട്ട് 4 മണിമുതൽ എംഇഎസ് സെൻട്രൽ സ്കൂളിൽ സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിൻ്റെ ലോഗോ പ്രകാശനം എംഇഎസ് കേരളയുടെ സംസ്ഥാന ഉഭാദ്ധ്യക്ഷൻ കൈനിക്കര ഷാഫി ഹാജി നിർച്ചഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ കൈനിക്കര അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി മുതിർന്ന മെബർമാരെ ആദരിക്കൽ ചാരിറ്റി പ്രവർത്തനങ്ങൾ കുട്ടികളുടെ ക്വിസ്സ് മത്സരം കൂടാതെ കലാപരിപാടികളും അരങ്ങേറും.
യൂണിറ്റ് സെക്രട്ടറി കെ.കെ. റസാക്ക് ഹാജി സ്വാഗതവും. സ്റ്റേറ്റ് എക്സിക്കുട്ടിവ് മെ ബർ ജലീൽ കൈനിക്കര, സ്കൂൾ സെക്രട്ടറി സലാം പി ലില്ലീസ് , ട്രഷറർ മമ്മി ചെറുതോട്ടത്തിൽ, പിഎ റഷീദ്, ഡോ പിപി സാജിത , നിഷസിറാജ്, ഡോ ഫാസിൽ, സി മുഹമ്മത് നിഷാദ്, വിഇഎ നവാസ്, മുസ്തഫ തറമ്മൽ, അബ്ദുള്ളക്കുട്ടി അമ്മേങ്ങര, മൊയ്തുട്ടി ഹാജി, കെ മൻസൂർ അലി ബാബു, , അബ്ദുൽ ഖാദർ ഷെരീഫ് , നജ്മുദ്ദീൻ കല്ലിങ്ങൽ എന്നിവർ സംസാരിച്ചു. സാഗർ അബ്ദുള്ള , സലീം കൈനിക്കര, കുഞ്ഞുട്ടി ഹാജി കുടുക്കേങ്ങൽ , അഷ്റഫ് സിനൂസ്, അബ്ദു സുബ്ഹാൻ സക്സസ്സ് , മുഹമ്മത് അഷറഫ്, ടി മുഹമ്മദ് ഷഫീഖ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.