
മലപ്പുറം : ഹോക്കി ഇന്ത്യയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് രാജ്യത്തുടനീളം നടക്കുന്ന പ്രചരണ പരിപാടികളുടെ ഭാഗമായി മലപ്പുറം ഹോക്കി മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംസ്ഥാന ജൂനിയര്‍ വനിത ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം മംഗളം മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.പി. നിസാറിനു പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി സമ്മാനിച്ചു.
ദൃശ്യമാധ്യമ വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് മലപ്പുറം ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ അരുണ്‍ അമൃത്‌നാഥും അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ മലപ്പുറം ഹോക്കി പ്രസിഡന്റ് ബഷീര്‍ അഹമ്മദ് മച്ചിങ്ങല്‍, സെക്രട്ടറി ഡോ. എം.എസ്.റസ്്‌വി, ഭാരവാഹികളായ നൗഷാദ് മാമ്പ്ര, റാഷിദ് വില്ലന്‍ പങ്കെടുത്തു.
Leave a Reply