അനന്താവൂർമേടിപ്പാറ ഇല്ലത്തപ്പടി എസ്.സികോളനിയുടെ സമഗ്ര വികസന പദ്ധതിയുടെ പ്രവർത്തനോത്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മയ്യേരി നസീബ അസീസ് നിർവ്വഹിക്കുന്നു.

മേടിപ്പാറ ഇല്ലത്തപ്പടി കോളനി

തിരുന്നാവായ: മലപ്പുറം ജില്ലാ പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനന്താവൂർ
മേടിപ്പാറ ഇല്ലത്തപ്പടി എസ്.സി
കോളനിയിയുടെ സമഗ്ര വികസന പദ്ധതിയുടെ നിർമ്മാണ പ്രവൃത്തിക്ക്
തുടക്കമായി. മുപ്പത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന വികസന പദ്ധതിയിൽ ശ്മശാനം, ചുറ്റുമതിൽ,
റോഡ് നിർമ്മാണം എന്നിവ നടക്കും. സമഗ്ര വികസനം പൂർത്തിയാകുന്നതോടെ പ്രദേശത്തെ നൂറോളം കുടുംബംഗങ്ങൾ
ഏറെ ആശ്വാസമാകും. സമഗ്ര വികസന പദ്ധതിയുടെ പ്രവർത്തനോത്ഘാടനം
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മയ്യേരി നസീബ അസീസ് നിർവഹിച്ചു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഖദീജ അയപ്പള്ളി അധ്യക്ഷയായി.തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മാമ്പറ്റ ദേവയാനി മുഖ്യാതിഥിയായിരുന്നു. തിരൂർ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, തിരുന്നാവായഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സമിതി അധ്യക്ഷൻ നാസർ ആയപ്പള്ളി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.