
തിരൂർ : ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി-വിദ്യാഭ്യസ സംഘടനയായ ഒയിസ്ക ഇൻറർനാഷണൽ സംഘടനയുടെ തിരൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എംഇഎസ് സെൻട്രൽ സ്കൂളിൽ നടത്തിയ ഓൾ കേരള ഒയിസ്ക – മിൽമ ടോപ് ടീൻസ് എക്സാം പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് എംഇഎസ് സെൻട്രൽ സ്കൂൾ തിരൂരിൽ വെച്ച് സർട്ടിഫിക്കറ്റും മെഡലും മെമെൻ്റോയും സമ്മാനിച്ചു. സ്കൂൾ പ്രിൻസിപ്പൽ വിപി മധുസൂദനൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒയിസ്ക തിരൂർ ചാപ്റ്റർ പ്രസിഡൻ്റ് കെ കെ റസാക്ക് ഹാജി അധ്യക്ഷത വഹിച്ചു. സ്കൂൾ സെക്രട്ടറി സലാം പി ലില്ലീസ് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും മെമെൻ്റോയും നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. ഒയിസ്ക സെക്രട്ടറി ഷമീർ കളത്തിങ്ങൽ, ഫൈസൽ സൈക്കിൾലാൻ്റ്, അഹമ്മദ് മെജസ്റ്റിക്, മുതാസ് ഷമീർ, വൈസ് പ്രിൻസിപ്പാൾ പിടി ബെന്നി , മുജീബ് റഹ്മാൻ , എവി സീന എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.

Leave a Reply