മംഗലം പഞ്ചായത്ത് ബഡ്സ് സ്കൂൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എംകെ റഫീക്ക് ഉദ്ഘാടനം ചെയ്യുന്നു,

മംഗലം :മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സൗജന്യമായി നൽകിയ സ്ഥലത്ത് പഞ്ചായത്തിൻ്റെ ബഡ്സ് സ്കൂൾ കെട്ടിടമുയർന്നു. മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടി ചേന്നര പെരുന്തിരുത്തിയിൽ തൻ്റെ വീട്ടുവളപ്പിൽ 15 സെൻ്റ് സ്ഥലം സ്ഥാപനത്തിനായി നൽകിയത്.പ്രസിഡൻ്റിൻ്റെ മകൻ ജൗഹർ ശബാബിൻ്റെ പേരിലാണ് കെട്ടിടമുയർന്നിട്ടുള്ളത്.
ഇവിടെ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ചെലവഴിച്ചാണ് ബഹുമുഖ സൗകര്യത്തോടു കൂടിയുള്ള കെട്ടിടം നിർമിച്ചിരിക്കുന്നത്.തറക്കല്ലിട്ട് ഒരു വർഷം പിന്നിടുന്നതിന് മുൻപെ പദ്ധതി പൂർത്തിയാക്കാനായത് നേട്ടമായി .
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം ഫൈസൽ ഇടശ്ശേരി അധ്യക്ഷത വഹിച്ചു.മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടി മുഖ്യാതിഥിയായി.മംഗലം പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് കെ.പാത്തുമ്മക്കുട്ടി,സ്ഥിരം സമിതി അധ്യക്ഷൻമാരായ ഇബ്രാഹിം ചേന്നര,സി.എം. റംല,കെ.ടി.മുഹമ്മദ് റാഫി,പഞ്ചായത്തംഗങ്ങളായ ആർ.മുഹമ്മദ് ബഷീർ,പി.ടി.ബാലൻ,പി.പി ഷെബീബ്,ഇസ്മാഈൽ പട്ടത്ത്,എം.നൂർജഹാൻ,സുബൈദ സഹീർ,എ.പി.സൈനുൽ ആബിദ്,സബ്ന ജംഷീർ,
വിവിധ പാർട്ടി പ്രതിനിധികൾ,പഞ്ചായത്ത് സെക്രട്ടറി എ.ബീരാൻകുട്ടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.