
മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 66 ലക്ഷം വകയിരുത്തി നിറമരുതൂർ പഞ്ചായത്തിലെ പുതിയകടപ്പുറത്ത് നിർമ്മിച്ച ഫിഷ് ലാ ന്റിംഗ് സെന്ററും വലനെയ്ത്ത് കേന്ദ്രവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ നാടിന് സമർപ്പിച്ചു. പുതിയകടപ്പുറം പ്രദേശത്തെ മത്സ്യ തൊഴിലാളികളുടെ ദീർഘകാലമായ സ്വപ്നമാണ് പദ്ധതി പൂർത്തീകരണത്തിലൂടെ സാക്ഷത്കരിക്കുന്നത്.
21.5 മീറ്റർ നീളവും 11.15 മീറ്റർ വീതിയും ഉള്ള കേന്ദ്രത്തിന് 2580 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണവും കടലോര പ്രദേശമായതിനാൽ പ്രത്യേക ഡിസൈനിൽ 2.5 മീറ്റർ ആഴത്തിൽ ബലപ്പെടുത്തിയ അടിത്തറയുമുണ്ട്. മലബാർ മേഖലയിലെ ഏറ്റവും വലിയ കേന്ദ്രം കൂടിയാണ് ജില്ലാ പഞ്ചായത്ത് നിറമരുതൂരിൽ നിർമ്മിച്ച ഫിഷ്ലാന്റിംഗ്, വലനെയ്ത്ത് കേന്ദ്രം. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ വി.കെ.എം. ഷാഫി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം, തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര ഐ.എ.എസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈനബ ചേനാത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി, വൈസ് പ്രസിഡണ്ട് സജിമോൾ കാവീട്ടിൽ, ജില്ലാ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ സി. ആശിഖ് ബാബു, ജനപ്രതിനിധികളായ സി.പി. ഷഹദുല്ല, വി.ഇ.എം. ഇഖ്ബാൽ, കുഞ്ഞിപ്പ ചാരാത്ത്, ആബിദ പുളിക്കൽ, കെ.കെ. ഫാത്തിമ ടീച്ചർ, എ. നിയാസി, രാഷ്ട്രീയ പാർട്ടി നേതാക്കളും വാർഡ് വികസനസമിതി അംഗങ്ങളുമായ ദാസൻ കുന്നുമ്മൽ, ശരീഫ് ഹാജി ചാരാത്ത്, കെ.എം. നൗഫൽ, കെ.വി.ടി. സമദ്, കെ.പി.ഒ. റഹ്‌മത്തുള്ള, മുസ്തഫ പൊക്ലാത്ത്, കെ.പി. കോയമോൻ, കെ. അബ്ദുള്ള, സി.പി. ഉമ്മർ, കെ. സാവാൻകുട്ടി, സി.പി. അക്ബർ എന്നിവർ പ്രസംഗിച്ചു
Leave a Reply