തലക്കടത്തൂർ ഓവുങ്ങലിൽ സംഘടിപ്പിച്ച എസ് ഐ ആർ ബോധവൽക്കരണ സദസ് ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലേരി മൈമൂന യൂസഫ് ഉദ്ഘാടനം ചെയ്യുന്നു.

ചെറിയമുണ്ടം:ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ഒന്ന് , രണ്ട് വാർഡ് വികസന സമിതികളുടെ ആഭിമുഖ്യത്തിൽ എസ് ഐ ആർ ബോധവൽക്കരണ സദസ് സംഘടിപ്പിച്ചു. തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലേരി മൈമൂന യൂസഫ് ഉദ്ഘാടനം ചെയ്തു. രണ്ടാം വാർഡ് അംഗം ടി എ റഹീം മാസ്റ്റർ അദ്ധ്യക്ഷ്യം വഹിച്ചു. ബി എൽ ഒ ഫസൽ റഹ്‌മാൻ ടി.സി ക്ലാസിന് നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് അംഗം എൻ എ നസീർ , മുൻ ഗ്രാമ പഞ്ചായത്ത് എം എ റഫീഖ് , യൂസഫ് കല്ലേരി എന്നിവർ പ്രസംഗിച്ചു. എസ് ഐ ആർ സംബന്ധിച്ച എല്ലാ സംശയങ്ങൾക്കും വ്യക്തമായ മറുപടി നൽകി ജനങ്ങളുടെ ആശങ്ക അകറ്റാൻ ബോധവൽക്കരണ സദസ് വഴി സാധിച്ചത് ഏറെ ആശ്വാസമായി. ഇത്തരം ഒരു പരിപാടി നടത്തിയതിന് വാർഡ് വികസന സമിതികളെ എല്ലാവരും പ്രശംസിച്ചു.

Leave a Reply

Your email address will not be published.