ആളൂർ പോലീസ് സ്റ്റേഷൻ കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം (N O C), ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി. ഡോ. ആർ. ബിന്ദുവിൽ നിന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. ഏറ്റുവാങ്ങി.

രവിമേലൂർ

ആളൂർ: ഒമ്പത് വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആളൂർ പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് 19 സെന്റ് ഭൂമിയുടെ അനുമതി പത്രം (NOC) കൈമാറി. ആളൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ആളൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 15 സെന്റ് ഭൂമിയും, പോലീസ് സ്റ്റേഷൻ നിർമ്മാണ ജനകീയ സമിതി സ്വകാര്യ വ്യക്തിയിൽ നിന്നും വാങ്ങി പഞ്ചായത്തിന് നൽകിയ 4 സെന്റ് ഭൂമിയുംഉൾപ്പെടെ ആകെ 19 സെന്റ് ഭൂമിയുടെ NOC ആണ് ചടങ്ങിൽ കൈമാറിയത്. ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ. ബി. കൃഷ്ണകുമാർ ഐ.പി.എസ്.അനുമതി പത്രം ഏറ്റുവാങ്ങി.

2025 നവംബർ 4-ന് രാവിലെ 10 മണിക്ക് ആളൂർ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്തംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

ജില്ലാ പഞ്ചായത്തംഗം ശ്രീ. പി. കെ. ഡേവീസ് മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു.ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ആർ. ജോജോ അധ്യക്ഷത വഹിച്ച ചടങ്ങിൽ, തൃശ്ശൂർ റൂറൽ അഡിഷണൽ എസ്. പി, ടി. എസ്. സിനോജ്, സെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പി.ആർ ബിജോയ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. രതി സുരേഷ്, ജനകീയ സമിതി വർക്കിംഗ്‌ കൺവീനർ ഡേവിസ് തുളുവത്, കെ ഡി ജോയ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ജോസ് മാഞ്ഞൂരാൻ, ശ്രീമതി. ബിന്ദു ഷാജു, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ശ്രീ. ദിപിൻ പാപ്പച്ചൻ, ശ്രീമതി. ഷൈനി തിലകൻ, അഡ്വ. എം.എസ്. വിനയൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീമതി. സന്ധ്യ നൈസൻ, ജുമൈല സഗീർ, പഞ്ചായത്ത് സെക്രട്ടറി ശ്രീ. കെ. എൻ. സുനിൽ എന്നിവരും പങ്കെടുത്തു

Leave a Reply

Your email address will not be published.