
ഓപ്പറേഷൻ കാപ്പ, വേട്ട തുടരുന്നു…
കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ടയായ അക്ഷയ് അച്ചുവിനെ ജയിലിലാക്കി…..
2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 71 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 210 ഗുണ്ടകളെ കാപ്പ ചുമത്തി, 139 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാർ IPS നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
ഊരകം വില്ലേജ്, കരുവന്നൂര്‍ ചെറിയപ്പാലം ദേശത്ത്, പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അച്ചു എന്നു വിളിക്കുന്ന അക്ഷയ് (23 വയസ്സ്) എന്നയാളെയാണ് കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് ജയിലിലടച്ചത്..
അക്ഷയ് ചേര്‍പ്പ് , ഇരിങ്ങാലക്കുട എന്നീ പോലീസ് സ്റ്റേഷനുകളിലായി നാല് വധ ശ്രമകേസുകൾ അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ് .
അക്ഷയ്ന് കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും, ചേർപ്പ് പോലീസ് ഇന്‍സ്പെക്ടര്‍ ഷാജൻ എം എസ് , സബ്ബ് ഇന്‍സ്പെക്ടര്‍ സുബിന്ദ്. K.S, ASI ജ്യോതിഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് എന്നിവർ പ്രധാന പങ്ക് വഹിച്ചു.
“ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.
Leave a Reply