
ആലത്തിയൂർ:സംസ്ഥാന സ്കൂൾ കായികമേളയിൽ അത്ലറ്റിക്സിൽ മികച്ച വിജയം നേടിയ ആലത്തിയൂർ കെഎച്ച്എം എച്ച്എസ്എസിലെ കായിക താരങ്ങളെയും സംസ്ഥാന തലത്തിൽ ശാസ്ത്ര മാഗസിനിൽ ഒന്നാം സ്ഥാനം കൈവരിച്ചവരെയും സംസ്ഥാന തലത്തിൽ ജൂനിയർ റെഡ് ക്രോസ് ക്വിസ് മത്സരത്തിൽ വിജയിച്ചവരെയും സ്കൂൾ മാനേജ്മെൻറും പി ടി എ യും വിദ്യാർഥികളും ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി.
പ്രിൻസിപ്പൽ സോണിയ സി വേലായുധൻ അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് ടി എൻ ഷാജി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക എം ബിന്ദു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി പി സുബൈർ നന്ദിയും പറഞ്ഞു. മാനേജർ ഇൻ ചാർജ് ഡോക്ടർ കെ ഇബ്രാഹിം, എം മുസ്തഫ ഹാജി, എം ശിവദാസൻ, സുഭാഷ് പയ്യനാട്, ഷംസുദ്ദീൻ, മൊയ്നുട്ടി പൊയിലിശ്ശേരി, കുഞ്ഞാലിക്കുട്ടി, കെ നൗഫൽ എന്നിവർ ആശംസകൾ നേർന്നു.
Leave a Reply