പെരിന്തൽമണ്ണ : സാംസ്കാരിക സംഘടനയായ ട്രയാങ്കളിൻ്റെ ആഭിമുഖ്യത്തിൽ ജന പ്രതിനിധികളുടെ ഉത്തരവാദിത്വവും ജനസേവനത്തിന്റെ പ്രാധാന്യവും മനസിലാക്കി പൊതുസേവന രംഗത്ത് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ സഹായിക്കുന്ന പൊതു പ്രവർത്തകർക്കായി ‘നിങ്ങൾക്കുമാകാം ജനപ്രതിനിധി’ എന്ന തലക്കെട്ടിൽ പരിശീലന സെമിനാർ ഞായറാഴ്ച പെരിന്തൽമണ്ണയിൽ നടന്നു.
പെരിന്തൽമണ്ണ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് ആരംഭിക്കുന്ന പരിപാടി ട്രയാങ്കൾ ചെയർമാൻ എൻ.എ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
കെ.എ.ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു.
റിട്ട കേരള ഓഡിറ്റ് വകുപ്പ് ജോയിൻ്റ് ഡയറക്ടറും എഴുത്തുകാരനുമായ കെ.വി. അനിൽകുമാർ വിഷയമവതരിപ്പിച്ചു.
ട്രയാങ്കൾ നേതാക്കളായ കല്ലറ മോഹൻദാസ്, സയ്യിദ് ആബിദ് തങ്ങൾ, ഷാജിർ ആലത്തിയൂർ, സി.കെ. ഗഫൂർ, ഹാരിസ് ബാബു പൈലിപ്പുറം,
ഇ.കെ. സലീന ,ആലുങ്ങൽ കരീം നൗഷാദ് കൊല്ലഞ്ചേരി, മുസ ചെറുമുക്ക് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.