
തിരുന്നാവായ : കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കും വേണ്ടി ഉപയോഗിച്ചിരുന്ന
കൈത്തക്കര-പല്ലാറ്റ് കായൽ തോട് പാർശ്വ ഭിത്തി കെട്ടി സംരക്ഷിച്ച് നവീകരിക്കുന്നു. നാട്ടുകാരുടെ
ആവശ്യത്തെ തുടർന്ന്
തിരൂർ ബ്ലോക്ക് പഞ്ചായത്ത്
കൈത്തക്കര ഡിവിഷൻ മെമ്പറുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ്
വൈരങ്കോട് എം.ഇ.ടി. സ്ക്കൂൾ ഭാഗത്തുള്ള തോട് നവീകരിക്കുന്നത്. തോട് പലയിടത്തും ഇടിഞ്ഞ് വീഴുകയും പൊട്ടിപ്പൊളിയുകയും ചെയ്തിരിക്കുന്നു. തകർന്ന് കിടന്നിരുന്ന തോടിൻ്റെ ഭിത്തി വീതി കൂട്ടി സംരക്ഷിക്കുന്നതോടെ കാൽ നട യാത്രക്കാർക്കും ഏറെ ആശ്വാസമാകും. തോട്ടിൽ വെള്ളം കവിഞ്ഞ് ഒഴുകിയാൽ പ്രദേശ
ത്തെ കുടുംബങ്ങൾ ഏറെ പ്രയാസത്തിലാണ്.തോട് പാർശ്വ ഭിത്തി കെട്ടി സംരക്ഷിക്കുന്നതോടെ നിലവിലെ പ്രശ്നങ്ങൾക്ക് ഏറെ പരിഹാരമാകും.
തിരുർ ബോക്ക് പഞ്ചായത്ത് മെമ്പർ
ടി.വി റംഷീദ ടീച്ചർ പ്രവർത്തി ഉദ്ഘാടനം
ചെയ്തു. ലത്തീഫ് പള്ളത്ത്, ബഷീർ ഹാജി വളപ്പിൽ, പാറപ്പുറത്ത് ബീരാൻ, എ. അബൂബക്കർ, വെട്ടൻ ഷരീഫ് ഹാജി,
കെ.പി.സലാം ഹാജി, വി.ജൂബീർ, മുഹമ്മദ്
കല്ലിങ്ങൽ , വി.കെ.യാഹു, അലി
തൊട്ടി വളപ്പിൽ, കെ. കുഞ്ഞഹമ്മദ് ,
വി. ബാബു എന്നിവർ പങ്കെടുത്തു.
Leave a Reply