തിരൂർ :-ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ വെട്ടത്തെ ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുടെ ഉപയോഗത്തിനായി പുതിയ സ്കൂൾ ബസ്സ് നൽകുന്നു.
ബസ്സിന്റെ താക്കോൽദാന ചടങ്ങ് 2025 നവംബർ 4-ന് ചൊവ്വാഴ്ച രാവിലെ 11മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് സീനിയർ ഡിവിഷണൽ മാനേജർ, ഡിവിഷണൽ ഓഫീസ് കോഴിക്കോട് ശ്രീ. കെ. കെ. സുജിത്ത് അവർകൾ നിർവ്വഹിക്കും. ചടങ്ങിൽ ശ്രീ. ജി. ബിജു, മാർക്കറ്റിംഗ് മാനേജർ ഡിവിഷണൽ ഓഫീസ് കോഴിക്കോട്, ശ്രീ. പി. രാമകൃഷ്ണൻ, മാനേജർ സെയിൽസ് ഡിവിഷണൽ ഓഫീസ് കോഴിക്കോട്, ശ്രീ. പി. സി. മോഡി സീനിയർ ബ്രാഞ്ച് മാനേജർ തിരൂർ, ശ്രീ. സി. മോഹൻദാസ്, ഡോ. എം. എൻ.അബ്ദുറഹിമാൻ, ശ്രീ ഷൻമാദുരൻ, ശ്രീമതി. ശ്രീലത, ശ്രീ. സി. കെ. കുഞ്ഞുട്ടിഹാജി, ശ്രീ. കെ കൃഷ്ണൻ, പി. പി. ഷംസുമാസ്റ്റർ, സി. പ്രേമൻ, ശ്രീ. പി. ചന്ദ്രൻ എന്നിവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ സി.മോഹൻദാസ്, പി. പി. ശംസുമാസ്റ്റർ, കെ. കൃഷ്ണൻ, സി. കെ. കുഞ്ഞുട്ടിഹാജി, ഡോ. എം എൻ അബ്ദുറഹിമാൻ, മുഹമ്മദ് ഷാഫി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.