
താനൂർ: മീനടത്തൂർ ഗവ:ഹൈസ്ക്കുൾ
സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോജക്ടീൻ്റെ
ആഭിമുഖ്യത്തിൽ
ലഹരി ബോധവൽകരണ
സന്ദേശമുയർത്തി
കൂട്ടയോട്ടം സംഘടിപ്പിച്ചു.
രാഷ്ട്രീയ എക്ത ദിവസിൻ്റെ ഭാഗമായി നടത്തിയ പ്രോഗ്രാം താനൂർ പോലീസ്
അസി: സബ് ഇൻസ്പെക്ടർ
കെ. ശൈലേഷ് ഫ്ലാഗ് ഓഫ് ചെയ്തു.
എസ്എംസി ചെയർമാൻ
എ പി മനാഫ് അധ്യക്ഷനായി.
സിനിയർ അസിസ്റ്റൻ്റ്
പി. രോഹിണി,
സ്റ്റുഡൻ്റ് പോലിസ് ഓഫിസർമാരായ
എം ജി രാജേഷ്, ജെമി ജോസ് എന്നിവർ സംസാരിച്ചു.
മീനടത്തുർ സ്കൂൾ പരിസരത്തു നിന്ന് തുടങ്ങിയ കൂട്ടയോട്ടം
താനാളൂർ അങ്ങാടിയിൽ സമാപിച്ചു.
Leave a Reply