
തിരൂർ: തൃപ്രങ്ങോട് ശിവക്ഷേത്രത്തിലെ നവീകരണ കമ്മിറ്റി പ്രസിഡണ്ടായി പി.കെ.രതീഷിനെ തിരഞ്ഞെടുത്തു. ക്ഷേത്രത്തിൽ നടക്കുന്ന നവീകരണത്തിലും നടത്തിപ്പിലും ദേവസ്വത്തെ സഹായിക്കുന്നത് നവീകരണ കമ്മിറ്റിയാണ്. ക്ഷേത്രത്തിൽ ചേർന്ന ജനറൽബോഡി യോഗത്തിലാണ് പ്രസിഡണ്ട് അടക്കമുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. രാജൻ പാണാട്ടാണ് സെക്രട്ടറി. തൃപ്രങ്ങോട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.രാമചന്ദ്രൻ ട്രഷറർ ആണ്.
ടി.കെ.ഗംഗാധര പണിക്കർ മുഖ്യരക്ഷാധികാരി ആയും എ.ശിവശങ്കരൻ നായർ, ഗോപിനാഥ് ചേന്നര, സി.കെ.പുഷ്പവല്ലി എന്നിവർ രക്ഷാധികാരികളുമായമാണ് കമ്മിറ്റി രൂപീകരിച്ചത്. കെ.പി.ബാലകൃഷ്ണൻ, കനമൽ സുരേഷ് ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. വി.സജീഷ് ബാബു, എം.സുജിത്ത് കുട്ടൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരാണ്.
ക്ഷേത്രത്തിലെ ഉത്സവാഘോഷ കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടത് പി.കെ.രതീഷ് ആണ്. കെ രഘുനാഥ് ആണ് ജനറൽ കൺവീനർ. തിരൂർ പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റ് കൂടിയാണ് പി.കെ.രതീഷ്. തൃപ്രങ്ങോട് ശിവ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം ഡിസംബർ 27നാണ് ആരംഭിക്കുന്നത്. മൃത്യുഞ്ജയ പുരസ്കാര വിതരണവും സാംസ്കാരിക സമ്മേളനവും മറ്റു കലാപരിപാടികളും ഉത്സവാഘോഷത്തിന്റെ ഭാഗമായി നടക്കും. ജനുവരി രണ്ടിനാണ് പള്ളിവേട്ട. ജനുവരി മൂന്നിന് തിരുവാതിര നാളിൽ ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. പി കെ രതീഷ് നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് ഉത്സവത്തിന് പ്രധാന മേൽനോട്ടം വഹിക്കുക.
Leave a Reply