
മലപ്പുറം : ഹോക്കി ഇന്ത്യയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഹോക്കി അസോസിയേഷന്‍ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലപ്പുറത്ത് നടന്ന 2024 ലെ സംസ്ഥാന വനിത ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനാണ് മാധ്യമ അവാര്‍ഡുകള്‍ നല്‍കുന്നത്. പത്ര മാധ്യമ രംഗത്ത് മംഗളം ദിനപത്രം മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി പി നിസാറിനും, ദൃശ്യമാധ്യമ രംഗത്ത് മാതൃഭൂമി ന്യൂസ് മലപ്പുറം ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ അരുണ്‍ അമൃതനാഥുമാണ് അവാര്‍ഡിന് അര്‍ഹരായതെന്ന് ജൂറി ചെയര്‍മാന്‍ പാലോളി അബ്ദുറഹിമാന്‍ അറിയിച്ചു. ബഷീര്‍ അഹമ്മദ് മച്ചിങ്ങല്‍, നൗഷാദ് മാമ്പ്ര, ഡോ. എം എസ് റിസ് വി , റാഷിദ് വില്ലന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍. നവംബര്‍ ആറിലെ ചടങ്ങില്‍ വെച്ച് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.
Leave a Reply