കൊടുങ്ങല്ലൂർ :സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള 2024 ലെ മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി നൽകുന്നതിനായി ആണ് തൃശ്ശൂർ റൂറൽ ജില്ലയിലെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തത്. സ്റ്റേഷന്റെ നടത്തിപ്പ്, ജനങ്ങളുമായുള്ള ഇടപെടൽ, ജനമൈത്രി പൊലീസിന്റെ പ്രവർത്തനങ്ങൾ, ഓൺലൈൻ സംവിധാനത്തിലെ പ്രവർത്തന മികവ്, ‌സ്റ്റേഷൻ പരിധിയിലെ വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി കാണിക്കുന്ന ജാഗ്രത, കേസുകളിലെ അന്വേഷണ മികവ് തുടങ്ങിയ വിവിധ വിഷയങ്ങൾ കണക്കിലെടുത്താണ് 2024-ലെ അവാർഡിനു പരിഗണിച്ചത്.

സംസ്ഥാന പോലീസ് മേധാവി റാവഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് രൂപികരിച്ച അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (HQ)  എ.ഡി.ജി.പി, എസ് ശ്രീജിത്ത് ഐ.പി.എസ്  അദ്ധ്യക്ഷനായുള്ള സ്ക്രീനിംഗ് കമ്മിറ്റിയാണ്   27/10/2025-ന്  ബന്ധപ്പെട്ട ഓഫീസുകളിൽ നിന്ന് ലഭിച്ച നോമിനേഷനുകൾ സൂക്ഷ്മമായി പരിശോധിച്ച് കമ്മിറ്റി ചെയർമാന്റെയും അംഗങ്ങളുടെയും കൂട്ടായ തീരുമാനപ്രകാരമാണ് മികച്ച പോലീസ് സ്റ്റേഷനുകകളെ തെഞ്ഞെടുത്തത്. ആയതിന്റ ഉത്തരവ് സംസ്ഥാന പോലീസ് മേധാവിയുടെ കാര്യാലയത്തിൽ നിന്നും 30-10-2025 തിയ്യതിയാണ് ഇറങ്ങിയത്. ആലപ്പുഴ മുഹമ്മ പോലീസ് സ്റ്റേഷനാണ് ഒന്നാം സ്ഥാനത്ത്, കാസർഗോഡ് ബേക്കൽ പോലീസ് സ്റ്റേഷനാണ് മൂന്നാം സ്ഥാനം.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ജില്ലാ പോലീസ് ആസ്ഥാനത്ത് വെച്ച് അഭിനന്ദിച്ചു.

Leave a Reply

Your email address will not be published.