
കാപ്പ ഉത്തരവ് പ്രകാരം സ്റ്റേഷൻ റൗഡികളായ രാംസരോജിനെ ഒരു വർഷത്തേക്കും ധനേഷ്, കിരണ്‍, വിഷ്ണു, ടോണി ജോണ്‍, ജോമോന്‍ എന്നിവരെ 6 മാസക്കാലത്തേക്കും നാടു കടത്തി, ഗിരീഷ് എന്നയാളെ 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ഓഫീസിൽ ഹാജരായി ഒപ്പിടുന്നതിനും ഉത്തരവായി..…
2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 70 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 209 ഗുണ്ടകളെ കാപ്പ ചുമത്തി, 139 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാർ IPS നല്കിയ ശുപാർശയിൽ തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ ഐ.പി.എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
സ്റ്റേഷൻ റൗഡികളായ നാട്ടിക ബീച്ച് സ്വദേശി ചളിങ്ങാട്ട് വീട്ടില്‍ രാംസരോജ് 26 വയസ്സ് എന്നയാളെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് തൃശ്ശൂർ റവന്യൂ ജില്ലയിൽ നിന്നും നാട് കടത്തി. ചെന്ത്രാപ്പിന്നി വില്ലേജ്, പുളിഞ്ചോട് ദേശത്ത് ചൂണ്ടയില്‍ വീട്ടില്‍ ധനേഷ് 38 വയസ്സ്, ചെന്ത്രാപ്പിന്നി വില്ലേജ്, ചക്കുഞ്ഞി കോളനി ദേശത്ത് പുളിക്കല്‍ വീട്ടില്‍ കിരണ്‍ 31 വയസ്സ്, ചെന്ത്രാപ്പിന്നി വില്ലേജ്, ചക്കുഞ്ഞി കോളനി ദേശത്ത് ചക്കനാത്ത് വീട്ടില്‍ വിഷ്ണു 30 വയസ്സ്, കൊടകര വില്ലേജ്, കാരൂര്‍ ദേശത്ത്, വടക്കേത്തല വീട്ടില്‍ ടോണി ജോണ്‍ 37 വയസ്സ്, കുരുവിലശ്ശേരി വില്ലേജ്, താണിശ്ശേരി ദേശത്ത് കൊടിയന്‍ വീട്ടില്‍ ജോമോന്‍ 38 വയസ്സ് എന്നീ 5 റൗഡികളെ 6 മാസക്കാലത്തേക്കും തൃശ്ശൂർ റവന്യൂ ജില്ലയിൽ നിന്നും നാട് കടത്തി. വടമ വടക്കും ഭാഗം വില്ലേജ്, കോള്‍ക്കുന്ന് ദേശത്ത്, പുല്ലുപറമ്പില്‍ വീട്ടില്‍, ഗിരീഷ് 42 വയസ്സ് എന്നയാളെ 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ഓഫീസിൽ ഹാജരായി ഒപ്പിടുന്നതിനും ഉത്തരവായി.
രാം സരോജ് വലപ്പാട് വാടാനപ്പിള്ളി പോലീസ് സ്റ്റേഷനുകളിൽ ആയി വധശ്രമ കേസിലും, കവർച്ചക്കേസിലും, സ്ത്രിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മാനഹാനിവരുത്തിയ കേസിലും, സ്ത്രീയെ പിന്തുടർന്ന് ശല്യം ചെയ്ത കേസിലും അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ധനേഷ് മതിലകം, വലപ്പാട്, കയ്പമംഗലം, കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് കവർച്ചക്കേസുകളിലും, 8 വധശ്രമക്കേസുകളിലും, 11 അടിപിടിക്കേസുകളിലും, പൊതുസമാധാനത്തിന് ഭംഗം വരാതിരിക്കാൻ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ മുന്നിൽ സമാധാനം പാലിക്കാമെന്നുള്ള ഉറപ്പിനായി സ്വയം ബോണ്ട് നൽകിയ 2 കേസുകളിലും, ആയുധ നിയപ്രകാരമുള്ള ഒരു കേസിലും, കാപ്പ നിയമ പ്രകാരം ജയിലിലാക്കിയ കേസിലും, പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലും അടക്കം 27 ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
കിരൺ കൈപ്പമംഗലം ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, മൂന്ന് അടിപിടിക്കേസിലും, മയക്കുമരുന്ന് ഉപയോഗിച്ച ഒരു കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസിലും അടക്കം ആറ് ക്രമിനൽക്കേസുകളിൽ പ്രതിയാണ്.
വിഷ്ണു കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ മൂന്ന് വധശ്രമക്കേസിലും രണ്ട് അടിപിടിക്കേസിലും പ്രതിയാണ്.
ടോണി ജോണ്‍ വെള്ളിക്കുളങ്ങര, ചാലക്കുടി, കൊടകര, ആളൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും 7 അടിപിടിക്കേസിലും, മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവർത്തി ചെയ്ത 2 കേസുകളിലും, ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കാൻ അറസ്റ്റ് ചെയ്ത കേസിലും അടക്കം 13 ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
ജോമോൻ ചാലക്കുടി, മാള, ചെങ്ങമനാട്, നെടുംമ്പാശ്ശേരി പോലീസ് സ്റ്റേഷൻ പരിധികളിലായി 11 മോഷണക്കേസുകളിലും, സ്ത്രീകളെ ശല്യം ചെയ്ത ഒരു കേസിലും അടക്കം 13 ക്രിമിനൽ കേസിലെ പ്രതിയാണ്.
കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും, മാള ഇന്‍സ്പെക്ടര്‍ സജിന്‍ ശശി, വലപ്പാട് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍, കൈപ്പമഗലം ഇന്‍സ്പെക്ടര്‍ ബിജു, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ഹരി, അഭിലാഷ്, സീനിയര്‍ സിവില്‍ പോലീസുദ്യോഗസ്ഥരായ സുബി, രജനീഷ്, വിനോദ്, സജി എന്നിവർ പ്രധാന പങ്ക് വഹിച്ചു.
“ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി വരുന്നുണ്ട്.







Leave a Reply