തിരൂർ: കേരള പിറവി ദിനവും മോണിംഗ് സ്റ്റാർ തിരൂരിന്റെ അഞ്ചാം വാർഷികാഘോഷവും തിരൂർ മുനിസിപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ആഘോഷിച്ചു. മോണിംഗ് സ്റ്റാർ മുഖ്യ രക്ഷാധികാരി അഡ്വ: ഷമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. വികെസി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വർക്കിംഗ് സെക്രട്ടറി റഷീദ് റെയിൻബോ സ്വാഗതം പറഞ്ഞു. കെ എം നൗഫൽ കേരള പിറവി ദിന സന്ദേശം നൽകി, എംഇഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫി ഹാജി കൈനിക്കര, പ്രേമൻ ആംസ്ട്രോങ്ങ്, സിദ്ദീഖ്, റിയാസ്, വി വിജയൻ, ചീഫ് ഇൻസ്ട്രക്ടർ ആസിഫ് മാസ്റ്റർ, വൈസ് ചെയർമാൻ ശരീഫ് മുണ്ടേകാട് , സജയ് മാസ്റ്റർ, ഫാറൂഖ് റഹ്മാൻ, കൃഷ്ണൻസുന്ദർജി, സിയാദ് വെൽക്കം, നിസ്സാർ പൂക്കയിൽ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഷഹീർ ബാബു നന്ദി പറഞ്ഞു. സ്റ്റേഡിയത്തിൽ ആഘോഷ കേക്ക് മുറിച്ചു വിതരണം ചെയ്തു. മോണിംഗ് സ്റ്റാർ തിരൂരിന്റെ അഞ്ചാം വാർഷിക ലോഗോ പ്രകാശനം ചെയ്തു. ഇൻസ്ട്രേക്ടർ നൗഷാദ് മാസ്റ്റർ മുണ്ടത്തോട്, അബ്ദുൽ റഊഫ്, സുനിൽകുമാർ, ഫമീസ് മോനുട്ടി,റിയൂഖാൻ,മനാഫ്, ശിഹാബ്, ഷറഫു, ഫിറോസ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.