
കല്പകഞ്ചേരി : നവംബർ 3 മുതൽ 6 വരെ
കല്ലിങ്ങൽ പറമ്പ് ഹയർ സെക്കൻ്ററി സ്ക്കൂൾ കാമ്പസിൽ നടക്കുന്ന
കുറ്റിപ്പുറം ഉപജില്ല സ്ക്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി വിദ്യാലയങ്ങളിലെ ടീം മാനേജർമാരുടെ
യോഗവും പ്രോഗ്രാം ചാർട്ട് പ്രകാശനം നടന്നു. ഉപജില്ല വിദ്യാഭ്യാസ
ഓഫീസർ കെ. അജിത് കുമാർ
ഉദ്ഘാടനം ചെയ്തു.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഉപജില്ല
പ്രോഗ്രാം കൺവീനർ ഫൈസൽ
കൊടുമുടി കലോത്സവ സംബന്ധമായ കാര്യങ്ങൾ അവതരിപ്പിച്ചു.ബ്ലോക്ക് റിസോഴ്സ് കോർഡിനേറ്റർ എൻ.പി ഷാഹിദ, കെ മുഹമ്മദ് മുസ്തഫ, പി സാജിദ്, ജലീൽ വൈരങ്കോട്, റഹീം വലപ്പത്ത് എന്നിവർ സംസാരിച്ചു.
നാല് ദിവസങ്ങളിൽ പതിനഞ്ച്
വേദികളിൽ മൂന്നൂറോളം
ഇനങ്ങളിലായി നാല് വിഭാഗങ്ങളിൽ
ഏഴായിരത്തോളം മത്സരാർത്ഥികൾ മാറ്റുരക്കും
Leave a Reply