രവിമേലൂർ

കൊരട്ടി :പ്രഭാതത്തിലും സായാഹ്നത്തിലെയും പ്രധാനഭക്ഷണ വിഭവങ്ങൾ വിലക്കുറവിലും ഗുണനിലവാരത്തോടെയും ഓർഡർ അനുസരിച്ചും ഔട്ട്ലെറ്റുകൾ വഴിയും എത്തിച്ച് നൽകുക എന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കൊരട്ടി ശ്രീഫുഡ്സ് പദ്ധതിയുടെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് നിർവ്വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു. ആറ്റപ്പാടം വനിതാ വ്യവസായ കേന്ദ്രത്തിൽ 1650 സ്ക്വായർഫീറ്റുള്ള കെട്ടിടത്തിൽ പൂർണ്ണമായും ആധുനിക മെഷിനറികൾ ഉള്ള അടുക്കള, സ്റ്റോർറും, ടോയ്ലറ്റ്, എന്നി സൗകര്യങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത്. പഞ്ചായത്തിൻ്റെ 44 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.

ഭക്ഷണവിഭവങ്ങൾ ഓർഡർ ചെയ്യാൻ കൊരട്ടി ഐ.ടി. പാർക്കിൻ്റെ സഹായത്തോടെ ആപ്പ് സൗകര്യം, വനിതകൾക്ക് ടൂവീലറുകൾ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 50 വനിതകൾക്ക് തൊഴിൽ ലഭിക്കുന്ന വനിതാ സംരംഭ പദ്ധതിയായി ആണ് കൊരട്ടി ശ്രീ ഫുഡ്സ് നടപ്പിലാക്കുന്നത്. കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ കെ ആർ സുമേഷ് വിദ്യാഭ്യാസ -ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ നൈനു റിച്ചു പഞ്ചായത്ത് മെമ്പർമാരായ ഷിമ ‘സുധിൻ, റെയ്മോൾ ജോസ്, പി.ജി. സത്യപാലാൻ, ജിസി പോൾ, ജെയ്നി ജോഷി, ലിജോ ജോസ് പി.എസ് സുമേഷ് പഞ്ചായത്ത് സെക്രട്ടറി കെ.എ ശ്രീലത എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനിയർ എ.വി ആൻ്റു റിപ്പോർട്ട് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.