
രവിമേലൂർ
കൊരട്ടി. ജീവിതശൈലി രോഗങ്ങളിൽ നിന്നു മുക്തമാവുക ; എല്ലാവർക്കും ആരോഗ്യം എന്ന ആശയം ഉൾകൊണ്ട് കൊണ്ട് കൊരട്ടി പഞ്ചായത്തിലെ പാറക്കൂട്ടം പാണ്ഡൻകുളത്ത് ഓപ്പൺ ജിംനേഷ്യം സ്ഥാപിച്ചു. ഓപ്പൺ ജിംനേഷ്യത്തിൻ്റെ ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു നിർവഹിച്ചു. വാർഡ് മെമ്പറും , കൊരട്ടി പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാനും ആയ അഡ്വ കെ ആർ സുമേഷ് അധ്യക്ഷത വഹിച്ചു.1.50 ലക്ഷം രൂപ ചിലവ് വരുന്ന ചെസ്റ്റ് കo ഷോൾഡർ പ്രസ്, ഇലിപ്ക്ടിക്കൽ ക്രോസ് ട്രെയിനർ, സിറ്റിങ്ങ് ആൻ്റ് സ്റ്റാൻ്റിങ്ങ് ട്വിസ്റ്റർ തുടങ്ങിയ ഉപകരണങ്ങൾ ആണ് ഓപ്പൺ ജിംനേഷ്യത്തിൽ സ്ഥാപിച്ചിട്ടുള്ളത്.
കൊരട്ടി പഞ്ചായത്തിൽ 19 വാർഡിലും ഓപ്പൺ ജിംനേഷ്യം സ്ഥാപിക്കാൻ 30 ലക്ഷം രൂപയാണ് വകയിരുത്തിയത് . കൂടാതെ ചിറങ്ങര റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ 6 ലക്ഷം രൂപ ചിലവഴിച്ച് മൾട്ടി പർപ്പസ് വി പാർക്ക് ജിംനേഷ്യം സ്ഥാപിച്ചിട്ടുണ്ട്. കട്ടപ്പുറം , പാറക്കൂട്ടം ജനകീയ വായനശാല എന്നിവിടങ്ങളിൽ വനിതാ
ജിംനേഷ്യവും സ്ഥാപിച്ചിട്ടുണ്ട്. പാറക്കൂട്ടം ജനകീയ വായനശാല പ്രസിഡൻ്റ് ശ്രീജ വിധു, പി. എസ് മനോജ്,സുബിൻ ലാൽ , ടി.എസ് കലേഷ്.ബിബിൻ ടി എസ് എന്നിവർ പ്രസംഗിച്ചു.
Leave a Reply