
പരപ്പനങ്ങാടി : ചേളാരിയിൽ വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചേളാരി സ്വദേശി മരിച്ചു.
കഴിഞ്ഞ ഇരുപതാം തിയതി ചേളാരി ചെനക്കൽ പൊറോളി അബ്ദുള്ള സുബൈദ ദമ്പതികളുടെ മകൻ ആദിൽ ആരിഫ് ഖാൻ (29) ആണ് മരണപ്പെട്ടത്.
വീട്ടിൽ നിന്ന് പുറത്ത് പോയി തിരിച്ച് വീട്ട് മുറ്റത്തേക്ക് വന്ന കാറിന് തീ പിടിച്ച് പൊട്ടിതെറിക്കുകയായിരുന്നു.
ഗുരുതരമായ പൊള്ളലേറ്റ ഇയാളെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു ഇവിടെ വെച്ചാണ് മരണപ്പെട്ടത്.
വിമാനം മാർഗ്ഗം കരിപ്പൂർ എയർപ്പോർട്ടിൽ എത്തുന്ന മൃതദേഹം ഇന്ന് രാത്രിയോടെ ചേളാരി ചെനക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.
ഭാര്യ: സെൽഹ
രണ്ട് മാസം പ്രായമായ ഒരു കുഞ്ഞുണ്ട്.
Leave a Reply