അബ്ദുൾ റസാഖ്

ലോൺ ശരിയാക്കി തരാമെന്ന വ്യാജവാഗ്ദാനം നൽകി ₹ 66,560 രൂപ തട്ടിയെടുത്ത പ്രതിയെ കോഴിക്കോടു നിന്നും പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്. പ്രതി റിമാന്റിലേക്ക്.

രവിമേലൂർ

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

മതിലകം : ലോൺ ശരിയാക്കി തരാമെന്ന വ്യാജവാഗ്ദാനം നൽകി ₹66,560 രൂപ കൈപ്പറ്റി തട്ടിയെടുത്ത കേസിൽ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
പ്രതിയായ കോഴിക്കോട് അത്തോളി മാലതി നഗർ സ്വദേശി അബ്ദുൾ റസാഖ് (60) നെയാണ് തൃശ്ശൂർ റൂറൽ പോലീസ് അന്വേഷണ സംഘം കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്തത്..

മതിലകം, പാപ്പിനിവട്ടം, പാമ്പിനേഴത്ത് വീട്ടിൽ മുഹമ്മദ് ഷമീർ (50 വയസ്സ്) എന്നയാളോട് മുംബൈ സ്വദേശിയിൽ നിന്നും 2 കോടി രൂപ ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് മുഹമ്മദ് ഷമീറിൽ നിന്നും 2025 ജൂലൈ 5 മുതൽ പല തവണകളായി ആകെ ₹66,560 (അറുപത്തി ആറായിരത്തി അഞ്ഞൂറ്റി അറുപത് രൂപ) കൈപ്പറ്റി, ലോൺ ശരിയാക്കി നൽകുകയോ കൈപ്പറ്റിയ പണം തിരികെ നൽകുയോ ചെയ്യാതെ തട്ടിപ്പു നടത്തിയ കേസിലാണ് അബ്ദുൾ റസാഖിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി എം കെ, സബ്ബ് ഇൻസ്പെക്ടർമാരായ അജയ്, വിശാഖ്, എ എസ് ഐ വഹാബ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷനിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published.