
തലക്കാട് : വനിതാ ശാക്തീകരണം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും സ്ത്രീകൾ പൊതു പ്രവർത്തന രംഗത്ത്
മാതൃകയാകണമെന്നും എം.ജി.എം
തെക്കൻ കുറ്റൂർ മേഖല സമിതി ആവശ്യപ്പെടു. കുറ്റൂർ ഐ.ഇ. സി ഹാളിൽ നടന്ന സംഗമവും അവാർഡ് ജേതാക്കൾക്കുള്ള ആദരവും
തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരിഫ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. ടി. ആബിദ് മദനി മുഖ്യ പ്രഭാഷണം നടത്തി.കൗൺസിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻ്റ്
റിസർച്ച് ( സി.ഐ. ഇ. ആർ ) രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച വിചാരം വിജ്ഞാന പരീക്ഷയിൽ ഉന്നത വിജയം നേടിയ പി.സക്കീനയെ ആദരിച്ചു. പി. മുഹമ്മദ് കുട്ടി ഹാജി, കെ. ഹുസൈൻ, സൈനബ കുറ്റൂർ, സി.പി. ജാനിഷ,എ.മൂസ, എം.അബ്ദു റഹിമാൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply