കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡിസംബറില്‍ കോഴിക്കോട്ട് നടക്കുന്ന ജേണലിസ്റ്റ് ഫുട്‌ബോള്‍ ലീഗിന്റെ സംഘാടക സമിതി രൂപീകരണയോഗം ഡപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബറിൽ കോഴിക്കോട്ട് നടക്കുന്ന ജേണലിസ്റ്റ് ഫുട്ബോൾ ലീഗിന് സംഘാടക സമിതി രൂപീകരിച്ചു. കെ.യു.ഡബ്ല്യു.ജെ ജില്ലാ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക. സംഘാടക സമിതി രൂപീകരണ യോഗം ഡപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേംനാഥ്, കമാൽ വരദൂർ, നിയാസ് റഹ്മാൻ, ആർ. ജയന്ത് കുമാർ, പ്രസ് ക്ലബ് ഭാരവാഹികളായ പി. പ്രജിത്, ഒ. സയ്യിദ് അലി ശിഹാബ് സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത് സ്വാഗതവും വൈസ് പ്രസിഡൻ്റ് എ. ബിജുനാഫ് നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികൾ: മേയർ ഡോ. ബീന ഫിലിപ്പ് (ചെയർ പേഴ്സൺ), ഡപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് (വർക്കിംഗ് ചെയർമാൻ), കമാൽ വരദൂർ (ജനറൽ കൺവീനർ), ഇ.പി മുഹമ്മദ്, പി.കെ സജിത് (കോ-ഓർഡിനേറ്റർമാർ), എ. ബിജുനാഥ് (കോ കൺവീനർ), പി. പ്രജിത്ത് (ട്രഷറർ).:

Leave a Reply

Your email address will not be published.