പുലാമന്തോൾ :മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് വളരെ നല്ല നിലയിൽ പ്രതികരിക്കാറുള്ള
കായിക മന്ത്രി വി അബ്ദുറഹ്മാൻ്റെ ഭാഗത്ത്നിന്ന് ഇന്ന്
മാധ്യമ പ്രവർത്തകരോടുണ്ടായ അപമാര്യാദയോടെയുള്ള പെരുമാറ്റം അത്യന്തം ഖേദകരവും പ്രതിഷേധാർഹമാണെന്ന് കേരള പത്രപ്രവർത്തകയൂണിയൻ അഭിപ്രായപ്പെട്ടു.
മാധ്യമ പ്രവർത്തകരെ പൊതുയിടത്തിൽ അവഹേളിക്കുന്ന വിധത്തിലുള്ള പ്രതികരണമാണ് മന്ത്രിയിൽ നിന്നുണ്ടായത്.
മലപ്പുറം പുലാമന്തോളിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനെ അധിക്ഷേപിക്കുന്ന വിധമാണ് മന്ത്രി മറുപടി നൽകിയത്. 24 പ്രതിനിധി സമീർ ബിൻ കരീമിന്റെ ചോദ്യത്തോട് "നിനക്ക് വേറെ ഭാഷയിൽ മറുപടി തരേണ്ടി വരും" എന്നാണ് മന്ത്രി പറഞ്ഞത്. ഇത് പ്രതിഷേധാർഹം ആണ്. മന്ത്രി മാധ്യമ പ്രവർത്തകരോട് മര്യാദയോടെ പെരുമാറണമെന്ന് പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കെ പി റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

കായിക മന്ത്രി വി.അബ്ദുറഹിമാന്‍ ഇന്നു മലപ്പുറം പുലാമന്തോളില്‍വെച്ചു മാധ്യമങ്ങളെ കണ്ടപ്പോള്‍ 24ന്യൂസിലെ റിപ്പോര്‍ട്ടര്‍ സമീര്‍ ബിന്‍ കരീമിനെ ആക്ഷേപിക്കും വിധം സംസാരിച്ചതില്‍ കെ.യു.ഡബ്യൂ.ജെ. മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മാധ്യമ പ്രവര്‍ത്തകരോടു മന്ത്രി സംയമനത്തോടുകൂടി ഇടപെടണമെന്നു മലപ്പുറം പ്രസ്‌ക്ലബ്ബ് ആവശ്യപ്പെട്ടു.പ്രസിഡന്റ്, എസ് മഹേഷ് കുമാർ സെക്രട്ടറി, വിപി നിസാർ മലപ്പുറം പ്രസ്‌ക്ലബ്ബ്

Leave a Reply

Your email address will not be published.