കൊണ്ടാഴി – കുത്താമ്പുളി പാലം നിർമ്മാണം 2025 ഡിസംബറിൽ പണി പൂർത്തീകരിക്കുമെന്ന് യു. ആർ പ്രദീപ് എംഎൽഎ പറഞ്ഞു. K.R.F.B എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബു കൃഷ്ണരാജ്, അസിസ്റ്റന്റ് എൻജിനീയർമാരായ മൈഥിലി, ജിനു എന്നിവർ അടക്കമുള്ള ഉദ്യോഗസ്ഥർ പ്രവർത്തി പുരോഗതി വിലയിരുത്തുന്നതിന് സ്ഥലത്ത് എംഎൽഎ യോടൊപ്പം എത്തിചേർന്നിരുന്നു.
നടപ്പാതയിൽ ടൈൽ വിരിക്കൽ, പാലങ്ങളുടെ ഇടയിലൂള്ള റോഡിൽ ഇന്റർലോക്ക് ടൈൽ വിരിക്കൽ, കെർമ്പ് കോൺക്രീറ്റിങ്, റോഡിൽ അവസാനഘട്ട ടാറിങ്, പെയിന്റിംഗ്, മാർക്കിങ് തുടങ്ങിയ ചെറിയ പണികളാണ് ഇനി പൂർത്തീകരിക്കാനുള്ളത്.

2016-17 ൽ ആണ് പാലം പണിക്കും അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനും കിഫ്ബി മുഖേന അനുമതി ലഭിച്ചിച്ചത്. സാങ്കേതിക അനുമതി 33.14 കോടി രൂപയുടേതാണ്. അപ്രോച്ച് റോഡിന് 1.61 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് 6.69 കോടി രൂപയും ചിലവഴിച്ചു.
കുത്താമ്പുളി ഭാഗത്ത് അനുബന്ധ റോഡിൽ വരുന്ന പാടം ഭാഗത്തെ പാലത്തിന് 194.8 മീറ്ററും, ഇറിഗേഷൻ കനാൽ ഭാഗത്ത് പാലത്തിന് നീളം 20.14 മീറ്ററും ഗായത്രി പുഴയ്ക്ക് കുറുകെള്ള പ്രധാന പാലത്തിന് 155.74 മീറ്ററും നീളം ആണ് ഉള്ളത്. പാലങ്ങളുടെ വീഥി 11 മീറ്ററും റോഡിന്റെ ക്യാരിയേജ് വേയുടെ വീതി 7.5 മീറ്ററും, 1.5 മീറ്റർ നടപ്പാതയും ആണ് ഉള്ളത്. പാലം പണി പൂർത്തീകരിക്കൂന്നതിലൂടെ കുത്താമ്പുള്ളി പ്രദേശത്ത് ഉള്ളവർക്ക് കുറഞ്ഞ ദൂരത്തിലും സമയത്തിലും ഒറ്റപ്പാലം ഭാഗത്തേക്ക് എത്തിച്ചേരാൻ കഴിയും. കുത്താമ്പുള്ളി കൈത്തറി തുണി നിർമ്മാണ – വ്യാപാര മേഖലക്കും വലിയ ഉണർവുണ്ടാകും.

Leave a Reply

Your email address will not be published.