വാർത്താ സമ്മേളനത്തിൽപി.സുലൈമാൻ, ലത്തീഫ് കൊളക്കാടൻ, അഡ്വ. ലാഹിഖ്,നജ്മു എന്നിവർപങ്കെടുത്തു.

തിരൂർ:കാൽനൂറ്റാണ്ടിന്റെ വികസന മുരടിപ്പിനെതിരെ കുറ്റപത്രവുമായി തലക്കാട് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി സംഘടിപ്പിക്കുന്ന ഗ്രാമയാത്ര 24 /10 /25 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതാക്കളുടെ സാന്നിധ്യത്തിൽ തയ്യിൽ കാദർ ഹാജി സാഹിബ് ജഥാ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
കട്ടച്ചിറയിൽ നിന്നും ആരംഭിച്ച് വെങ്ങാലൂർ, കോലൂപാലം,.കണ്ണംകുളം, കെ ആർ ജംഗ്ഷൻ വടക്കേ അങ്ങാടി., മാങ്ങാട്ടിരി വടക്കേ അങ്ങാടി,പൂക്കൈത പുളിഞ്ചോട് ,ബി പി അങ്ങാടയിൽ സമാപിച്ചു.26.10/25 ന് ഞായറാഴ്ച മണ്ഡലം മുസ്ലിം ലീഗ് നേതാക്കളുടെ സാന്നിധ്യത്തിൽ പാറപ്പുറത്ത് ബാവ ഹാജി പതാക കൈമാറി മുക്കിലെ പീടിക, അല്ലൂർ റോഡ് പോസ്റ്റ് ഓഫീസ്, ഒസാംപടി,കാഞ്ഞിരക്കൽ, വലിയപറമ്പ്,പുല്ലൂർ അങ്ങാടിയിൽ സമാപിച്ചു.സമാപന പൊതുയോഗം ഡോ :അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീൻ എംഎൽഎ അൻവർ സാദത്ത്, കോട്ടയിൽ കരീം,വെട്ടം ആലിക്കോയ.തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.

Leave a Reply

Your email address will not be published.