പത്രപ്രവർത്തക പെൻഷൻ 15000 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. 2021 ലാണ് ഇതിന് മുമ്പ് പെൻഷൻ വർദ്ധന നടപ്പാക്കിയത്. ജീവിത ചിലവുകൾ അനിയന്ത്രിതമായി ഉയർന്നു കൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള പെൻഷൻ തുക കൊണ്ട് പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ മുതിർന്ന പത്രപ്രവർത്തകരിപ്പോൾ.

നവംബർ 15 ന് വിംസി ജന്മശതാബ്ദി ആഘോഷവും  30ന് കുടുംബമേളയും നടത്തും. അകലാപ്പുഴയിലേക്കുള്ള വനിതാ വിനോദ യാത്ര വിജയിപ്പിക്കാൻ ഉപസമിതിയെയും ചുമതലപ്പെടുത്തി. മുതിർന്ന പത്രപ്രവർത്തകരുടെ
ദേശീയ സംഘടനയായി രൂപംകൊണ്ട സീനിയർ ജേണലിസ്റ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എൻ. പി. ചെക്കുട്ടിയെ യോഗം അഭിനന്ദിച്ചു.

ജില്ലാ പ്രസിഡൻ്റ് പി.പി. അബൂബക്കർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എൻ. പി. ചെക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. വിജയകുമാർ, വൈസ് പ്രസിഡൻ്റ് ഹരിദാസൻ പാലയിൽ, ട്രഷറർ സി. അബ്ദുറഹ്മാൻ, അശോക് ശ്രീനിവാസൻ, പി. പി. ശശീന്ദ്രൻ,  ബാബു ചെറിയാൻ, കെ. പ്രേം നാഥ്, എ.പി. മുരളി കൃഷ്ണൻ, കെ. എഫ്. ജോർജ്ജ്, കെ. എം. മോഹൻദാസ്, എം. ബാലഗോപാലൻ,  കെ. നീനി, എ. പി. അബൂബക്കർ, വി. അബ്ദുൽ മജീദ്, മധു കുമാർ , സി.പി.എം സയീദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എം. സുധീന്ദ്ര കുമാർ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.