രവിമേലൂർ

മലയാറ്റൂർ: കോടനാട് പമ്പ് ഹൗസിന് സമീപം പുഴയരികിൽ രാജവെമ്പാല. ചൂണ്ട ഇട്ടുകൊണ്ടിരുന്ന ആളുകളാണ് പുഴയരികിൽ രാജവെമ്പാലയെ കണ്ടത്. ചൂണ്ടക്കാർ വിവരം മലയാറ്റൂർ ആർ.ആർ.ട്ടിയെ അറിയിച്ചു.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അബിൻ എ., ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഹരികൃഷ്ണൻ, അഖിൽ, സനൽ ശേഖർ എന്നിവർ സ്ഥലത്തെത്തുകയും. സ്‌നേക്ക് റെസ്ക്യൂവർ കൂടിയായ സനൽ ശേഖർ രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടി ആർ.ആർ.ട്ടിയുടെ റെസ്ക്യൂ സെന്ററിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസം തന്നെ ഉൾവനത്തിൽ ആവാസവ്യവസ്ഥക്ക് അനുയോജ്യമായ ഭാഗത്ത്‌ തുറന്ന് വിടും.
പാമ്പുകളുൾപ്പടെയുള്ള വന്യജീവികളുമായി ബന്ധപ്പെട്ട സേവനങ്ങൾക്കു മലയാറ്റൂർ ആർ.ആർ.ട്ടി മലയാറ്റൂർ (+91 8547604222), കണ്ട്രോൾ റൂം (+91 9188407530) എന്നീ സംവിധാനങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published.