




കൊരട്ടി : 2025 ഒക്ടോബർ 21 പോലീസ് സ്മൃതിദിനത്തിനോടനുബന്ധിച്ച് പോൾ ബ്ലഡിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സൊസൈറ്റിയുമായി സഹകരിച്ച്, കേരളത്തിലെ 83 പോലീസ് സബ്ഡിവിഷനുകളിലും ഒരേസമയം രക്തദാന ക്യാമ്പുകൾ നടത്തുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്ര ശേഖർ ഐ പി എസ് നിർവഹിച്ചു.
കേരള പോലീസിന്റെ 'സംരക്ഷ' രക്തദാന ക്യാമ്പിന്റെ തൃശ്ശൂർ റൂറൽ ജില്ലാ തല ഉദ്ഘാടനം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ പി എസ് ആണ് ഇന്ന് കറുകുറ്റി അപ്പോളോ അഡ് ലക്സ് ആശുപത്രിയിൽ വച്ച് നിർവഹിച്ചത്. പ്രസ്തുത ചടങ്ങിൽ ചാലക്കുടി ഡിവൈഎസ്പി ബിജു കുമാർ കൊരട്ടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അമൃതരംഗൻ, എസ് ഐ മാരായ ഋഷിപ്രസാദ്, മുഹമ്മദ് മുഹ്സിൻ, ബിജു കെ കെ, ധനീഷ് പി ഡി, അപ്പോളോ അഡ് ലക്സ് ആശുപത്രി അധികൃതർ, ജനമൈത്രി സമിതി അംഗങ്ങൾ, മറ്റ് സന്നദ്ധ സംഘടനകളിലെ അംഗങ്ങൾ, നൈപുണ്യ കോളേജ് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, ചാലക്കുടി സബ് ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
Leave a Reply