


തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മതിലകം : 09-09-2025 തിയ്യതി രാവിലെ 09.40 മണിയോടെ അഴീക്കോട് തൃപ്രയാർ റൂട്ടിലോടുന്ന ഷാജി എന്ന് പേരുള്ള ബസിലെ കണ്ട്കട്റായ വലപ്പാട് ചാമക്കാല സ്വദേശി കാവിൽ തെക്കേ വളപ്പിൽ വീട്ടിൽ വിനീഷ് 39 വയസ്സ് എന്നയാളെ ബസ് കൂനിയാറ സ്റ്റോപ്പിലേക്ക് ബസ് കയറ്റി നിർത്താത്തതിനെതുടർന്നുള്ള തർക്കെതത്തെ തുടർന്നുള്ള വൈരാഗ്യത്താൽ ബസ് അഴീക്കോട് പോയി തിരിച്ച് വരവെ കൂനിയാറ സ്റ്റോപ്പിൽ വെച്ച് ബസ് തടഞ്ഞ് നിർത്തി ബസ്സിൽ കയറിയ മൂന്ന് പ്രതികൾ ചേർന്ന് കൈ കൊണ്ടും ഇടി വള കൊണ്ടും തലയിലും നെറ്റിയിലും ഇടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ പടിഞ്ഞാറേ വെമ്പല്ലൂർ അസ്മാബി കോളേജ് സ്വദേശികളായ ചള്ളിയിൽ വീട്ടിൽ ഷിബിൻ 30 വയസ്സ്, ചള്ളിയിൽ വൈശാഖ് കുമാർ 35 വയസ്സ്, പടിഞ്ഞാറേ വെമ്പല്ലൂർ ദുബായ് റോഡ് സ്വദേശി പാറപറമ്പിൽ വീട്ടിൽ റാണപ്രതാപ് 34 വയസ്സ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വട്ടവടയിൽ നിന്ന് പിടികൂടിയത്. പ്രതികളെ മതിലകം പോലീസ് സ്റ്റേഷനിലെത്തിച്ച് നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ഷിബിൻ മതിലകം, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിലായി നാല് അടിപിടിക്കേസുകളിലും അശ്രദ്ധമായി വാഹനമോടിച്ചതിൽ മറ്റൊരാൾക്ക് ഗുരുതരപരിക്കേൽക്കാൻ ഇടയായ കേസിലും അടക്കം അഞ്ച് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
വൈശാഖ് കുമാർ മതിലകം, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് അടിപിടിക്കേസുകളിലും അശ്രദ്ധമായി വാഹനമോടിച്ചതിൽ മറ്റൊരാൾക്ക് ഗുരുതരപരിക്കേൽക്കാൻ ഇടയായ കേസിലും അടക്കം അഞ്ച് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
റാണപ്രതാപ് മതിലകം, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി അഞ്ച് അടിപിടിക്കേസുകളിൽ പ്രതിയാണ്.
മതിലകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജി എം.കെ, എസ് ഐ പ്രദീപൻ, ജി എസ് സി പി ഒ മാരായ പ്രബിൻ, ഷനിൽ, സി പി ഒ ബേബി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Leave a Reply