കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന യംഗ് ഇന്നവേറ്റീവ് പ്രോഗ്രാം ( YIP ) ൽ തിരൂർ ജി. ബി. എച്ച്. എസ്. സ്കൂളിലെ വിദ്യാർത്ഥികൾ സംസ്ഥാനതല വിജയികളായി.
പ്ലസ് ടു സയൻസ് വിദ്യാർത്ഥികളായ ശ്രീഹരി. എം , അക്ഷയ്കൃഷ്ണ .കെ,അബിനന്ദ് . എ എന്നിവരാണ് സമ്മാനാർഹരായത്.

പുതിയ ആശയങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ യുവാക്കളെ സഹായിക്കുന്ന തരത്തിൽ കേരള സർക്കാർ നടപ്പിലാക്കുന്ന പരിപാടിയാണ് Y I P. പുത്തൻ ആശയങ്ങൾ ആവിഷ്കരിച്ച് പ്രവൃത്തിപഥത്തിൽ എത്തിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ സഹായം ലഭ്യമാക്കും.

പൊയ്ലശേരി കൈനിക്കര മാങ്കുഴിയിൽ സന്തോഷ് – സന്ധ്യ ദമ്പതികളുടെ മകനാണ് ശ്രീഹരി. ചമ്രവട്ടം കീഴുവീട്ടിൽ രാധാകൃഷ്ണൻ – കൃഷ്ണപ്രിയ ദമ്പതിമാരുടെ മകനാണ് അക്ഷയ് കൃഷ്ണ.തിരൂർ തെക്കുംമുറി തംബുരുവിൽ അനിൽ – ബിനി ദമ്പതിമാരുടെ മകനാണ് അബിനന്ദ്.

അമ്പതിനായിരം (50000/-) രൂപയും സർട്ടിഫിക്കറ്റുമാണ് YIP സംസ്ഥാനവിജയികൾക്ക് ലഭിക്കുന്നത്.

Leave a Reply

Your email address will not be published.