വള്ളത്തോൾ ലിറ്ററേച്ചർ ഫെസ്റ്റിൽ മാപ്പിള കലാ അക്കാദമി തിരൂർ ചാപ്റ്റർ ഗസൽ അവതരിപ്പിക്കുന്നു.

ചേന്നര: മംഗലം പഞ്ചായത്തിൻ്റെ പ്രവേശനകവാടം ഇനി മഹാകവി വള്ളത്തോളിൻ്റെ പേരിലാകും.കവിയുടെ ജന്മനാടായ ചേന്നരയിൽ നടക്കുന്ന വള്ളത്തോൾ ലിറ്ററേച്ചർ ഫെസ്റ്റിലായിരുന്നു പ്രഖ്യാപനമുണ്ടായത്.മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടിയായിരുന്നു ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.അടുത്ത പഞ്ചായത്ത് ബോർഡ് യോഗത്തിൽ തന്നെ പ്രവേശന കവാടം നാമകരണമുണ്ടാകുമെന്ന് പ്രസിഡൻ്റ് പറഞ്ഞു.കവിയുടെ പ്രധാന വരികൾ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രദർപ്പിക്കണമെന്നും സെമിനാറിൽ നിർദ്ദേശമുണ്ടായി.എഴുത്തുകാരെ വാർത്തെടുക്കാൻ കൂടുതൽ കളരികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.എഴുത്തുകാരുടെ സംഗമത്തിൽ പുതിയ എഴുത്തുകാരെ ആദരിച്ചു.മാപ്പിളകലാ അക്കാദമി തിരൂർ ചാപ്റ്റർ ഗസൽവിരുന്ന് സംഘടിപ്പിച്ചു.ഗായകരായ സബ്ക ഷാഫി,ഷെരീഫ് കൂട്ടായി,പി.കെ.ഹനീഫ എന്നിവരെ ആദരിച്ചു.

Leave a Reply

Your email address will not be published.