പ്രവീൺ

കാട്ടൂർ : വീട്ടിൽ അതിക്രമിച്ചു കയറി അച്ഛനേയും 17 വയസ്സുകാരനായ പ്രായപൂർത്തിയാകാത്ത മകനെയും ആക്രമിച്ച സ്റ്റേഷൻ റൗഡി ‘ഡ്യൂക്ക് പ്രവീണിനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

17.10.2025 തിയ്യതി വൈകുന്നേരം 06.45 മണിയോടെ മണവലശ്ശേരി താണിശ്ശേരി ദേശത്ത് രാജീവ് ഗാന്ധി ഉന്നിതിയിൽ കറുപ്പംവീട്ടിൽ വീട്ടിൽ നാസർ 48 വയസ്സ് എന്നയാൾ താമസിക്കുന്ന വീട്ടിനകത്തേക്ക് മാരകായുധമായ മരവടി കൈവശം വച്ച് അതിക്രമിച്ച് കയറി 17 വയസ്സുകാരനായ പ്രായപൂ‍ർത്തിയാത്ത മകനെ മ‍ദ്ദിക്കുകയും മരവടി കൊണ്ട് ആക്രമിക്കുകയും ഇത് കണ്ട് തടയാൻ ചെന്ന നാസറിന്റെ കൈ പിടിച്ച് തിരിച്ച് തള്ളി താഴെയിടുകയും ചെയ്ത സംഭവത്തിൽ ഡ്യൂക്ക് പ്രവീൺ എന്നറിയപ്പെടുന്ന സ്റ്റേഷൻ റൗഡി പ്രവീൺ 28 വയസ്സ് , മുതിര പറമ്പിൽ വീട്, പൊറത്തിശ്ശേരി എന്നയാളെ ത‍ൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

പ്രവീൺ ഇരിങ്ങാലക്കുട , കാട്ടൂർ, മാള, കൊരട്ടി, വലപ്പാട്, കണ്ണൂർ ‍ടൗൺ, വിയ്യൂർ പോലീസ് സ്റ്റേഷനുകളിലായി 4 വധശ്രമകേസുകളിലും 3 അടിപിടി കേസിലും ഒരു കഞ്ചാവ് കേസിലും ഒരു കവ‍ർച്ച കേസിലും അടക്കം 15 ക്രിമിനൽ കേസുകളിലെ പ്രതിയാണ്
കൂടാതെ 2021 ലും 2023 ലും കാപ്പ നിയമപ്രകാരം തടവ് ശിക്ഷ അനുഭവിച്ച പ്രതിയുമാണ്..

കാട്ടൂ‍ർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ട‍ർ ബൈജു ഇ ആർ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിനേഷ് കെ ജെ, സബ്ഇൻസ്പെക്ടർമാരായ ബാബു ജോർജ്, സബീഷ്, തുളസീദാസ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ധനേഷ്, മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Leave a Reply

Your email address will not be published.