വള്ളത്തോൾ ലിറ്ററേച്ചർ ഫെസ്റ്റിൻ്റെ ഭാഗമായി നടന്ന സെമിനാർ തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്യുന്നു.

മംഗലം: ചേന്നരയിൽ മംഗലം പഞ്ചായത്ത് സംഘടിപ്പിക്കുന്ന വള്ളത്തോൾ ലിറ്ററേച്ചർ ഫെസ്റ്റിൽ ‘വള്ളത്തോളിൻ്റെ ദേശം കഥ പറയുന്നു’ സെമിനാർ സംഘടിപ്പിച്ചു.തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര ഉദ്ഘാടനം ചെയ്തു.മംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പാത്തുമ്മക്കുട്ടി അധ്യക്ഷത വഹിച്ചു.ഡോ.അനിൽ വള്ളത്തോൾ വിഷയാവതരണം നടത്തി.ഡോ.കെ.പി.സതീഷ്,ജമാൽ സി മുഹമ്മദ്,ബാബു മംഗലം,റിഫാഷെലീസ് എന്നിവർ സംസാരിച്ചു.എഴുത്തുകാരുടെ സംഗമം ഹക്കീം കൂട്ടായി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഇബ്രാഹിം ചേന്നര അധ്യക്ഷത വഹിച്ചു.സുഹറ കൂട്ടായി മുഖ്യാതിഥിയായി.പുതിയ എഴുത്തുകാരെ മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടി ഉപഹാരം നൽകി ആദരിച്ചു.മംഗലം പഞ്ചായത്ത് മെമ്പർ ആർ.മുഹമ്മദ് ബഷീർ,വി.എം.അബ്ദുറഹിമാൻ,ജമാൽ ചേന്നര എന്നിവർ സംസാരിച്ചു.മാപ്പിള കലാ അക്കാദമി തിരൂർ ചാപ്റ്ററിൻ്റെ കീഴിലുള്ള ഇശൽക്കൂട്ടം സംഗീതസദസ് സംഘടിപ്പിച്ചു.ശനിയാഴ്ച്ച ചേന്നര വിവിയുപി സ്കൂളിൽ സാഹിത്യശിൽപശാലയും വള്ളത്തോൾ എയുപി സ്കൂളിൽ നാടകപരിശീലന ക്യാമ്പും നടക്കും.

Leave a Reply

Your email address will not be published.