
തിരൂർ:നിറമരുതൂർ മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 ഞായറാഴ്ച ഉണ്ണിയാൽ ബീച്ചിൽ കഷ്ടപ്പെടുന്ന ഗസയിലെ മനുഷ്യരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് തീരദേശ സംഗമം നടക്കും. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സംഗമത്തിൽ മലയാളം സർവ്വകലാശാലയിലെ അറബിക് വിഭാഗം മേധാവി ഷംസീർ കേളോത്ത്, പി.ർ.ഡീ.മുൻ ജോ.ഡയറക്ടർ പി. എ.റഷീദ്, നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി, മുതിർന്ന മാധ്യമപ്രവർത്തകൻ കെ .പി. ഒ. റഹ്മത്തുല്ല., ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി. പി. അബ്ദുറഹിമാൻ, നിറമരുദൂർ പാലിയേറ്റീവ് കെയർ പ്രസിഡണ്ട് മാങ്ങാട്ടിൽ മൂസക്കുട്ടി ഹാജി,മുസ്ലിം ലീഗ് നിറ മരുതൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ .എം. നൗഫൽ തുടങ്ങിയവർ പങ്കെടുക്കും. വൈകുന്നേരം 4 മണിക്ക് പരിപാടി ആരംഭിക്കും.
Leave a Reply