കാസര്‍കോട്: സംസ്കാര സമ്പന്നമായ തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റം എന്ന സന്ദേശമുയര്‍ത്തി ഒക്ടോബര്‍ 20ന് തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ തിരൂര്‍ സാംസ്കാരിക സമുച്ചയത്തില്‍ പഠനം@25 എന്ന പേരില്‍ പി.ഡി.പി തൊഴിലാളി സംഘടനയായ പി.ടി.യു.സി യുടെ സംസ്ഥാന ക്യാമ്പ് വിജയിപ്പിക്കുവാന്‍ പി.ടി.യു.സി കാസര്‍കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പി.ടി.യു.സി യുടെ കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ വെച്ച് പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് ജില്ലാ ചുമതലയുള്ള ഫൈസല്‍ മലപ്പുറം നിയന്ത്രിച്ചു. പി.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ബി.എന്‍. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം കോളിയടുക്കം (പ്രസിഡന്‍റ്), സി.കെ കരീം കുമ്പഡാജെ (സെക്രട്ടറി), മുഹമ്മദ് ഗുഡ്ഡെ (ട്രഷറര്‍), പൂക്കോയ തങ്ങള്‍ ആദൂര്‍, ലത്തീഫ് മഞ്ചേശ്വരം (വൈസ് പ്രസിഡന്‍റുമാര്‍), ഷംസുദ്ദീന്‍ വി.എച്ച് ബദിയടുക്ക, ഖലീല്‍ കൊടിയമ്മ (ജോയിന്‍റ് സെക്രട്ടറിമാര്‍), കെ.പി മുഹമ്മദ് ഉപ്പള (സംസ്ഥാന കൗണ്‍സില്‍ അംഗം). യോഗത്തില്‍ പി.ഡി.പി ജില്ലാ പ്രസിഡന്‍റ് യൂനുസ് തളങ്കര, ജില്ലാ സെക്രട്ടറി അഷ്റഫ് ബോവിക്കാനം, ജില്ലാ ട്രഷറര്‍ ഫാറൂഖ് തങ്ങള്‍, ജാസി പൊസോട്ട്, അബ്ദുല്ല ബദിയടുക്ക, ഷാഫി ഹാജി അഡൂര്‍ എന്നിവര്‍ സംസാരിച്ചു. കരീം സ്വാഗതവും ഖലീല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.