മലപ്പുറം: പ്രോലെറ്റേറിയൻ ട്രേഡ് യൂണിയൻ കോൺഗ്രസ്‌ സംസ്ഥാന നേതൃത്വ ക്യാമ്പ് ഈ മാസം 20 ന് രാവിലെ 10 മണിക്ക് (ജാഫറലി ദാരിമി നഗർ) തീരുർ സാംസ്കാരിക സമുച്ചയത്തിൽ കായിക വകുപ്പ് *മന്ത്രി
ശ്രീ: *വി. അബ്ദുറഹ്മാൻ**
ഉൽഘാടനം ചെയ്യും. പിഡിപി സംസ്ഥാന വൈസ് ചെയർമാൻ അഡ്വ: മുട്ടം നാസർ ആമുഖ പ്രഭാഷണം നടത്തും. പുനക്രമീകരിച്ച ഭരണ ഘടനയുടെ പ്രകാശനം വൈസ് ചെയർമാൻ ശശി പൂവഞ്ചിന നിർവ്വഹിക്കും.
പിഡിപി സംഘടന കാര്യ ജനറൽ സെക്രട്ടറി വി. എം അലിയാർ മുഖ്യ പ്രഭാഷകനാകുന്ന പരിപാടിയിൽ രാഷ്ട്രീയ ട്രേഡ് യൂണിയൻ മേഖലകളിലെ സമുന്നതരായ നേതാക്കന്മാർ പങ്കെടുക്കും.
സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നും പങ്കെടുക്കുന്ന പി. ടി. യു. സി നേതാക്കൾക്ക് വിവിധ തൊഴിൽ മേഖലകളിലെ ഇപ്പോഴത്തെ കാതലായ പ്രശ്നങ്ങളിൻ -മേൽ തൊഴിലാളികൾക്ക് ഉപകരിക്കുന്ന വിധത്തിൽ നിലപാട് സ്വീകരിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകുമെന്ന് പി. ടി. യു. സി. സംസ്ഥാന പ്രസിഡന്റ്‌ ബി. എൻ ശശികുമാർ സംസ്ഥാന ജനറൽ സെക്രട്ടറി നാടയറ ജബ്ബാർ എന്നിവർ അറിയിച്ചു.

സ്വകാര്യ മേഖലകളിൽ പണിയെടുക്കുന്ന അധ്യാപകർക്ക് അർഹമായ വേദനം ലഭ്യമല്ലെന്നും സർക്കാർ മാനദണ്ഠവും നിയമവും ടെക്റ്റയിൽസ് ഉൾപ്പെടെ വ്യാപാര മേഖലയിലുള്ള തൊഴിലാളികൾക്ക് ലഭ്യമല്ല.
മിനിമം വേദനം നൽകുന്നതിൽ പോലും തൊഴിലാളികളുടെ അക്കൗണ്ടിൽ പണം നിക്ഷേപ്പിച്ച ശേഷം വലിയൊരു സംഖ്യ മുടക്കി വാങ്ങുന്ന മനുഷ്യത്വ രഹിതമായ സമീപനം സ്വീകരിക്കുന്ന ഭൂർഷാ- മുതലാളിമാരുടെ എണ്ണം
ഇന്ന് വർദ്ധിച്ചു വരികയാണ്. ഇത്തരം സമീപനങ്ങൾക്ക് അറുതി വരുത്താൻ സർക്കാർ ഇടപെടണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
മുൻകാലങ്ങളിലെ പോലെ തൊഴിലാളികൾക്കിടയിൽ ആത്മഹത്യകൾ ക്രമേണ കുറവാണെങ്കിലും
സംസ്ഥാനത്ത് ഭൂരിപക്ഷവും ഇന്ന് ചികിൽസിക്കാൻ പോലും വകയില്ലാത്തവരാണ്.
മുഴുവൻ ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും ഇ. എസ്‌. ഐ ആനുകൂല്യം ലഭ്യമാക്കാൻ കേരള സർക്കാർ തയ്യാറാകും എന്ന പ്രതീക്ഷയുണ്ട്.
ക്ഷേമ പെൻഷനുകൾ നൽകുന്നതിന് കാണിക്കുന്ന ശ്രദ്ധ വിരമിച്ച തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങളിന്മേൽ നൽകേണ്ട ബാധ്യതകളിൽ ഇല്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് മുടക്കം കൂടാതെ പെൻഷൻ നൽകുമ്പോൾ വെറും 1600 രൂപ പ്രതിമാസം പെൻഷന് വേണ്ടി കാത്തിരിക്കുന്നവരുമുണ്ട്. അത്കൊണ്ട് തന്നെ സാധാരണ തൊഴിലാളികളുടെ പ്രതിമാസ പെൻഷൻ തുക 3000 രൂപയായി വർദ്ധിപ്പിക്കണമെന്നും പി. ടി. യു. സി ആവശ്യപ്പെടുന്നു.

തൊഴിലുറപ്പ് തൊഴിലാളികളുടെ വേദനം പ്രതിദിനം 700 രൂപയായി വർധിപ്പിക്കാൻ സർക്കാറുകളോട് യൂണിയൻ ആവശ്യപ്പെട്ടു. ‘സംസ്കാരസമ്പന്നമായ തൊഴിലാളി വർഗ്ഗ മുന്നേറ്റം’ എന്ന മുദ്രാവാക്യത്തിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിന് പുതിയ നിർദ്ദേശങ്ങൾ അടങ്ങിയ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും ബി.എൻ ശശികുമാർ, നടയറ ജബ്ബാർ എന്നിവർ അറിയിച്ചു. പത്രസമ്മേളനത്തിൽ ഫൈസൽ കന്മനം, സി. എം കാവുമ്പുറം ജില്ലാ നേതാക്കളായ ഷാഹുൽ പള്ളിക്കൽ, ഹാരിസ് വാണിയന്നൂർ, മൻസൂർ പരപ്പനങ്ങാടി, മുസ്തഫ മങ്കട, ഹസ്സൈനാർ കൊടിഞ്ഞി അടക്കമുള്ളവർ സംബന്ധിച്ചു. നാനൂറോളം പ്രധിനിധികൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

                


Leave a Reply

Your email address will not be published.