
തിരുന്നാവായ :ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ സാഹിത്യോത്സവം സംഘടിപ്പിച്ചു.
പി.ടി.എ. വൈസ് പ്രസിഡന്റ് കെ.കെ. മുഹമ്മദ് ഫാറൂഖ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ പി.സി അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി ഇ.പി ആനന്ദ കൃഷ്ണൻ, ലൈബ്രേറിയൻ റഫീഖ് വെട്ടിച്ചിറ , എം.ഹാരിസ്, കെ.ടി. ജാഫർ, എം.സിറാജുൽ ഹഖ്, ആഖിം സി ഫ്രഡറിക്ക് എന്നിവർ സംസാരിച്ചു. ഉത്സവത്തോടനു ബന്ധിച്ച് പുസ്തക പ്രദർശനവും പുസ്തക വിൽപനയും നടന്നു. എന്റെ പിറന്നാൾ എന്റെ വിദ്യാലയത്തിന് ഒരു പുസ്തകം എന്ന പദ്ധതി പ്രകാരം കുട്ടികളും അധ്യാപകരും ലൈബ്രറിയിലേക്ക് പുസ്തകം വാങ്ങി സംഭാവന ചെയ്തു
Leave a Reply