വാർത്ത സമ്മേളനത്തിൽ മലപ്പുറം ജില്ലാ ഭാരവാഹികളായ വർക്കിംഗ് പ്രസിഡണ്ട് ബദ്റുദ്ദീൻ പിടി, രക്ഷാധികാരിഈശ്വർതിരൂർ സെക്രട്ടറി അശോകൻ വയ്യാട്ട്, വൈസ് പ്രസിഡണ്ട് നരൻ ചെമ്പൈ, ജോയിൻ സെക്രട്ടറിമാരായ മണികണ്ഠൻ ഇടമന,മുഹമ്മദ് ഹനീഫ സംസ്ഥാന കമ്മിറ്റി അംഗം മണി കയ്മലശ്ശേരി എന്നിവർ പങ്കെടുത്തു.

സ്റ്റേജ് ആർട്ടിസ്റ്റ്& വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള സവാക് രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കുവാൻ പാടില്ല എന്ന ഉത്തരവ് പിൻവലിക്കുക .60 വയസ്സ് കഴിഞ്ഞ കലാകാരന്മാർക്ക് ക്ഷേമനിധിയിൽ അംഗമാകുവാൻ ഒരു അവസരം കൂടി നൽകുക. ക്ഷേമപെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക. സംഗീത നാടക അക്കാദമി നൽകുന്ന പെൻഷൻ തുക വർദ്ധിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി 15. 11. 2025 ബുധനാഴ്ച കാലത്ത് 10 30 ന് കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് തിരൂർ സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയിൽ തൃക്കണ്ടിയൂർ ലളിതകലാസമിതി പരിസരത്തുനിന്ന് ആരംഭിക്കുന്ന മാർച്ചിന് ശേഷം സംഗീത പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് തിരൂർ സിവിൽ സ്റ്റേഷന് മുൻപിൽ നടക്കുന്ന ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി സുദർശനൻ വർണ്ണം ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡൻ്റ് പിടി സുബൈർ.ജില്ലാ ഭാരവാഹികൾ .
സേൽറ്റി .തിരൂർ .ഫിറോസ് ബാബു, തൃക്കുളം കൃഷ്ണൻകുട്ടി,കെ പി കുട്ടി വാക്കാട് ‘,ബഷീർ പുത്തൻവീട്ടിൽ,ടിപി ചന്തു മാസ്റ്റർ’ തുടങ്ങി കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പ്രസംഗിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published.