
രവിമേലൂർ
തൻ്റെ 83 മൂന്നാം വയസ്സിൽ പടുതോൾ സാവിത്രി അന്തർജ്ജനം ആദ്യമായി ഒരു പുസ്തകമെഴുതി പ്രകാശനം ചെയ്തു
കിണറ്റുപാളയിലെ സ്വർണ്ണ മോതിരം എന്ന തൻ്റെ കുട്ടിക്കാല ഓർമ്മകളുടെ പുസ്തകമാണ് ശനിയാഴ്ച 11/10/25
മേലൂരിലെ പടുതോൾ യോഗഹാളിൽ വച്ച് പ്രശസ്ത കഥാകൃത്ത് എം ജി ബാബു യോഗക്ഷമവനിതാ പ്രസിഡൻ്റ് കെ ജെ ശ്രീദേവിക്കു നൽകി പ്രകാശനം ചെയ്തത്.
13 അദ്ധ്യായങ്ങളിലായി തൻ്റെ ബാല്യകാലത്തെ ഓർമ്മകളെ ,സാവിത്രി അന്തർജ്ജനം അവതരിപ്പിക്കുന്നു.
പ്രമുഖ കവിയും നിരൂപകൻമായ എം സി പോൾ, പത്രപ്രവർത്തകനായ കടലായിൽ ശ്രീധരൻ, ഹൈസ്കൂൾ അദ്ധ്യാപികയായിരുന്ന ശോഭമംഗലത്ത്, മേലൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പി എ സാബു, കവി ഹൃഷികേശൻ പി ബി, സതിക്കുട്ടി പി വി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


Leave a Reply