
പെരിന്തൽമണ്ണ :സി.ബി.എസ്.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ ജില്ലാ കലോത്സവത്തിന് പുത്തനങ്ങാടി സെൻ്റ് ജോസഫ്സ് സ്കൂളിൽ തിരിതെളിഞ്ഞു . രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന വർണാഭമായ കലോത്സവത്തിൽ ജില്ലയിലെ 62 സ്കൂളുകളിൽ നിന്നായി 5000 ൽ പരം പ്രതിഭകൾ വിവിധ ഇനങ്ങളിൽ മാറ്റുരക്കുന്നുണ്ട് .ഇ ടി മുഹമ്മദ് ബഷീർ എം പി കലോത്സവം ഉദ്ഘാടനം ചെയ്തു . മാനസിക സംഘർഷങ്ങളുടെ ആധ്യനിക ലോകത്ത് പുതുതലമുറക്ക് സ്നേഹവും സാഹോദര്യവും ഊട്ടി ഉറപ്പിക്കാൻ കലാപ്രകടനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സഹോദയ മേഖലാ പ്രസിഡൻ്റ് എം അബ്ദുൽ നാസർ അധ്യക്ഷനായി.
മൂന്ന് മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികളെ നാല് ഗ്രൂപ്പ്കളായും എല്ലാവർക്കും പങ്കെടുക്കാവുന്ന പൊതു വിഭാഗവും മത്സരത്തിനുണ്ട് .
ഈ വർഷം എല്ലാ ക്യാറ്റഗറികളിലും കൂടുതൽ പോയിൻ്റുകൾ നേടുന്ന പ്രതിഭകൾക്ക് കലാതിലകവും കലാ പ്രതിഭാ പുരസ്കാരങ്ങളും നൽകും. മഞ്ഞളാംകുഴി അലി എം.എൽ.എ സഹോദയ മാഗസിൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. കലോത്സവ ലോഗോ മത്സര വിജയികൾക്ക്
സിനിമാ സീരിയൽ താരം വരദ അവാർഡുകൾ സമ്മാനിച്ചു. സഹോദയ ജനറൽ സെക്രട്ടറി എം ജൗഹർ ട്രഷറർ പി ഹരിദാസ്, സെൻ്റ് ജോസഫ് സ്കൂൾ പ്രിൻസിപ്പൾ ഫാദർ നന്നം പ്രേംകുമാർ,
സെൻ്റ് മേരീസ് കോളജ് പ്രിൻസിപ്പാൾ ഫാ. ഡെന്നി ചോലപ്പള്ളിൽ , ഓർഗനൈസിങ്ങ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, പിടിഎ പ്രസിഡൻ്റ് സി.എൻ പ്രസാദ് , സംസാരിച്ചു
ഏഴ് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ന് വൈകിട്ട് സമാപന സമ്മേളനത്തിൽ സഹോദയ കോൺഫഡറേഷൻ പ്രസിഡണ്ട് ജോജി പോൾ മുഖ്യാതിഥിയായിരിക്കും.
Leave a Reply