നിറമരുതൂർ:ജൽജീവൻ മിഷൻ കുടിവെള്ള വിതരണത്തിന് വേണ്ടി വെട്ടിപ്പൊളിച്ച നിറമരുതൂർ പഞ്ചായത്തിലെ മുഴുവൻ റോഡുകളും റിടാറിങ് ചെയ്ത് ഗതാഗത സൗകര്യത്തിന് അനുയോജ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി താനൂർ എംഎൽഎയും കായിക മന്ത്രിയുമായ വി. അബ്ദുറഹ്മാൻ്റെ ക്യാമ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം പി. അഷ്റഫ് ഉൽഘാടനം ചെയ്തു. മുസ്ലിം ലീഗ് നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ചാരാത്ത് ഷെരീഫ് ഹാജി അധ്യക്ഷത വഹിച്ചു. ഏകദേശം രണ്ട് വർഷത്തോളമായി വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കുവാൻ ശ്രമിക്കുകയോ കുടിവെള്ള വിതരണത്തിന് ആവശ്യമായ പ്രവർത്തനം നടത്തുകയോ ചെയ്യാതെ സാധാരണക്കാരായ ജനങ്ങളുടെ വഴിയാത്ര തടസ്സപ്പെടുത്തുന്നത് ശരിയല്ല എന്നും സർക്കാർ നിയന്ത്രണത്തിലുള്ള ജലജീവൻ മിഷൻ ഏറ്റെടുത്ത് നടത്തേണ്ട ഈ റോഡുകളുടെ പുനരുദ്ധാരണം പഞ്ചായത്ത് ഭരണ സമിതിക്ക് മേൽ കെട്ടിവെച്ച് കള്ളപ്രചരണം നടത്തുന്ന ഇടതുപക്ഷക്കാരെ തിരിച്ചറിയണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മായിൽ പി, ഷാഹിന നീയാസി, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ കെ എം. നൗഫൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.