
കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട അൻഷാദ് റിമാന്റിലേക്ക്…
2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 64 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 193 ഗുണ്ടകളെ കാപ്പ ചുമത്തി, 129 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു.
കൊടുങ്ങല്ലൂർ : കാപ്പ ഉത്തരവ് പ്രകാരം എല്ലാ ശനിയാഴ്ചയും കൊടുങ്ങല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ ഒപ്പു വെക്കണമെന്നുള്ള നിർദ്ദേശം നിലനിൽക്കെ അത് ലംഘിച്ചു ഒപ്പു വെക്കാതിനെ തുടർന്ന് കാപ്പ ഉത്തരവ് ലംഘിച്ചതിന് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെ കുപ്രസിദ്ധ ഗുണ്ടയായ അഴീക്കോട് വില്ലേജിൽ മേനോൻ ബസാർ ദേശത്ത് മുടവൻകാട്ടിൽ വീട്ടിൽ അൻഷാദ് 31 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
അന്‍ഷാദ് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിൽ ഒരു വധ ശ്രമകേസും, രണ്ട് അടിപിടികേസും ഒരു മോഷണ കേസും ഒരു മയക്കുമരുന്നു കേസും അടക്കം അഞ്ച് ക്രിമിനൽ കേസിലെ പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ സാലിം, കശ്യപ്പൻ സിവിൽ പോലീസ് ഓഫീസർ ജിജോ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
“ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.
Leave a Reply